കുത്താമ്പുള്ളി കൈത്തറി വ്യവസായ മേഖലക്ക് കരുത്തുപകരാൻ ജനങ്ങളുടെ ദീർഘകാല ആവശ്യമായ കുത്താമ്പുള്ളിയിൽ നിന്ന് കച്ചവട ആവശ്യങ്ങൾക്കായി കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് ആരംഭിക്കുക എന്നത്. അതിനുപരിഹാരമായ തായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. കുത്താമ്പുള്ളിയിൽ നിന്ന് രാവിലെ 5.15 ന് ആരംഭിച്ച് നടുവത്തപ്പാറ - പരുത്തിപ്പുള്ളി - കോട്ടായി - കുഴൽമന്ദം വഴി 6.25 ന് പാലക്കാട് എത്തി. കഞ്ചിക്കോട് - വാളയാർ വഴി 8 മണിക്ക് കോയമ്പത്തൂർ എത്തുന്നതും .
തിരിച്ച് രാത്രി 7.15 ന് കോയമ്പത്തൂരിൽ നിന്ന് ആരംഭിച്ച് 8.50 ന് പാലക്കാട് എത്തി 9.10 ന് പാലക്കാട് നിന്ന് പത്തിരിപ്പാല വഴി 10.15 ന് കുത്താമ്പുള്ളിയിൽ എത്തുചേരുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. ബസ്സ് സർവ്വീസ് 2024 മാർച്ച് 4 തിങ്കളാഴ്ച ഉച്ചക്ക് കോട്ടായിയിൽ നിന്ന് ആരംഭിച്ച് രാത്രി 10.15 ന് കുത്താമ്പുളളിയിൽ സ്വീകരണം നൽകും. 5-3-2024 ചൊവ്വാഴ്ച രാവിലെ 5.15 മുതലാണ് കുത്താമ്പുളളിയിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്നത്. കുത്താമ്പുള്ളി - കോയമ്പത്തൂർ 111/- രൂപയും , കോയമ്പത്തൂർ - കുത്താമ്പുളളി 102 /- രൂപയുമാണ് ബസ്സ് ചാർജ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍