രമ്യ ഹരിദാസ് MP മുന്‍കയ്യെടുത്ത് PMGSY പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 കോടി 60 ലക്ഷം രൂപ അനുവദിച്ച് പുനര്‍നിര്‍മ്മാണം നടക്കുന്ന തെക്കുംകര ഗ്രാമപഞ്ചായത്തിലെ പുന്നംപറമ്പ് - മണലിത്തറ - ചെന്നിക്കര റോഡിന്റെ നിര്‍മ്മാണ പുരോഗതി MP യുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതൃസംഘം വിലയിരുത്തി.
സാങ്കേതിക തടസങ്ങള്‍ മൂലം മന്ദഗതിയിലായ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്ന് MP വിലയിരുത്തി .നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതു കൂടി ജനപ്രതിനിധിതികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടുകൂടി പരിഹരിച്ച് എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് സഞ്ചാരയോഗ്യമാക്കുമെന്ന് രമ്യഹരിദാസ് MP വ്യക്തമാക്കി.കോണ്‍ഗ്രസ് നേതാക്കളായ കെ.പി.സി.സി അംഗം പാളയം പ്രദീപ് ,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ജെയ്സണ്‍ മാത്യു, ഒ.ശ്രീകൃഷ്ണന്‍, വിനയന്‍ പൂവ്വന്തറ,കെ.സി.മോഹനന്‍,ജോഷി കല്ലിയേല്‍,അശ്വിന്‍ തമ്പി,ബിജോയ് ജോണി തുടങ്ങിയവര്‍ MP യോടൊപ്പം ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍