ആലത്തൂർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് താൻ അറിഞ്ഞിട്ടില്ല എന്നാണ് എം പി പറയുന്നത്.രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടവരെ കാണാനുള്ള യാത്രയിലാണ് എം പി. പ്രവർത്തകരോട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചുവരെഴുത്തരുതെന്ന് എം പി നിർദേശം നൽകി. അത് മുഖവിലയ്‌ക്കെടുക്കാതെയാണ് എം പിക്കായി ചുവരെഴുത്ത് തുടങ്ങിയത് പാര്‍ട്ടി അവസരം നല്‍കിയാല്‍ ആത്മവിശ്വാസത്തോടെ കെ.രാധാകൃഷ്ണനെ നേരിടും.
ആലത്തൂരിലെ ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കണ്ട് അവര്‍ക്കൊപ്പം കഴിഞ്ഞ അഞ്ച് വര്‍ഷം താനുണ്ടായിരുന്നതാണ് യു.ഡി.എഫിന്റെ കരുത്ത് കൂട്ടുന്നതെന്നും രമ്യ പറഞ്ഞു. സിപിഎം സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനം ഊർജിതമാണ്.
യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളുടെ പ്രഖ്യാപനവും താമസിയാതെ ഉണ്ടാകും. ധാരണയനുസരിച്ച് യുഡിഎഫിൽ ആലത്തൂർ, പാലക്കാട് ലോക്സഭാമണ്ഡലങ്ങളിൽ നിലവിലുള്ള എംപിമാരായ വി.കെ.ശ്രീകണ്ഠ്‌ഠൻ, രമ്യാ ഹരിദാസ് എന്നിവർ തന്നെയാണു മത്സരിക്കുകയെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം വരണം. ഇരുവരും മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കത്തിൽ സജീവമാണ്. സ്‌ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനുളള കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റിയുടെ നടപടി അന്തിമഘട്ടത്തിലാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍