എങ്കക്കാട് റെയിൽവേഗേറ്റ് പരിസരത്ത് ഇരുചക്രവാഹനമിടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അകമല സ്വദേശി മരിച്ചു.

വടക്കാഞ്ചേരിയുടെ വിവിധയിടങ്ങളിൽ ആക്രി സാധനങ്ങൾ പെറുക്കി വിറ്റ് ഉപജീവനം നടത്തിയിരുന്ന  അകമല സ്വദേശി സുകുമാരനാണ് (54) മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍