തൃശ്ശൂർ ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ചെപ്പാറ റോക്ക് ഗാർഡനിൽ വമ്പൻ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. വിസ്തൃതമായ ടൂറിസം കേന്ദ്രത്തിൽ വെളിച്ചമെത്തിക്കുന്നതിനായി 12 മീറ്റർ നീളത്തിൽ 150 വാട്ടിൻ്റെ 8 ലൈറ്റുകൾ അടങ്ങിയ ഹൈമാസ്റ്റ് ലൈറ്റ് സെറ്റാണ് സ്ഥാപിച്ചത്.
വടക്കാഞ്ചേരി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായാണ് ചെപ്പാറയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. വാഴാനി, പൂമല, വിലങ്ങൻ, കോൾപ്പാടങ്ങൾ കേന്ദ്രീകരിച്ച് 11.24 കോടി രൂപയുടെ വിവിധ പദ്ധതികളാണ് വടക്കാഞ്ചേരി മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍