പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്ര വരവൂരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് ഷൊർണ്ണൂർ, സേവാഭാരതി വരവൂർ, ആരാധന ഹൈടെക് ലാബ് വരവൂർ എന്നിവയുടെ സംയുക്കാഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും പ്രഷർ പ്രമേഹ നിർണ്ണയ ക്യാമ്പും നടത്തി. ക്യാമ്പിൽ നൂറ്റി ഇരുപതോളം പേർ പരിശോധന നടത്തി.
സേവാഭാരതി വരവൂർ അദ്ധ്യക്ഷൻ രതീഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ജൻ ഔഷധി വരവൂർ പ്രമോട്ടർ ഉണ്ണികൃഷ്ണൻ കെ. അദ്ധ്യക്ഷനായി. തുടർന്ന് BJP മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണൻ കെ. എം ഉൽഘാടനം ചെയ്തു സംസാരിച്ചു. ഉണ്ണികൃഷ്ണൻ. എം (റോട്ടറി മെമ്പർഷിപ് ചെയർ ) ഡോക്ടർ ശ്രീ ജിൻ (പി. എൻ. എം ആയുർവേദകോളേജ് ) രാമു ചാത്തനാത്ത്. (റൊട്ടറി കമ്മ്യൂണിറ്റി സർവീസ് ചെയർ ) മോഹനൻ കാടാമ്പുഴ, വിനോദ്, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍