വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ എസ് എഫ്ഐ നേതാക്കൾക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന പിണറായി വിജയൻ രാജി വെയ്ക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് എരുമപ്പെട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എരുമപ്പെട്ടി യിൽ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് അമ്പലപ്പാട്ട് മുരളീധരൻ, യൂഡിഎഫ് നിയോജകമണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, കടവല്ലൂർ ബ്ളോക്ക് ജനറൽ സെക്രട്ടറി പി എസ് സുനീഷ്, എം എ ഉസ്മാൻ ,ടി എൻ നമ്പീശൻ , ചന്ദ്ര പ്രകാശ് ഇടമന , സഫീന അസീസ് , കക്കാട്ട് ഗോവിന്ദൻ കുട്ടി, എം സി ഐജു , ഫ്രിജോ വടുക്കൂട്ട് , നജീബ് കൊമ്പത്തേതിൽ തുടങ്ങിയവർ നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍