തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച വിവിധ വികസന പ്രവർത്തനങ്ങളുടെയും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും നിർമാണോദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവ്വഹിക്കും.

തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പൂർത്തീകരിച്ച വിവിധ വികസന പ്രവർത്തനങ്ങളുടെയും അമ്മയും കുഞ്ഞും ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്ക് എന്നിവയുടെയും നിർമാണോദ്ഘാടനം ചൊവ്വാഴ്ച 9.30 -ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അറിയിച്ചു. 

മന്ത്രി വീണാ ജോർജ്, ജില്ലയിലെ മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ മെഡിക്കൽ കോളേജിലെ ചടങ്ങിൽ പങ്കെടുക്കും. പ്രിൻസിപ്പൽ ഡോ. ബി. ഷീല, ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. എം. രാധിക, നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് ഡോ. ഷെഹ്‌ന എ. ഖാദർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍