തൃശ്ശൂർ ജനറൽ ആശുപത്രിയിലെ മോർച്ചറി നിശ്ചലമായിട്ട് ഒരാഴ്ച പിന്നിട്ടു. ഫ്രീസർ തകരാർ മൂലം മൃതദേഹങ്ങൾ സൂക്ഷിക്കാൻ പറ്റാത്ത അവസ്ഥയാണ്. ആയതിനാൽ തന്നെ ഇവയെല്ലാം തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഫ്രീസറിലേക്ക് മാറ്റുകയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. പൊതുജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു.
തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് സ്വതവേ എത്തുന്ന മൃതങ്ങൾക്കും പുറമേ ജനറൽ ആശുപത്രിയിലെ മൃതദേഹങ്ങൾ കൂടി എത്തുമ്പോൾ ഉണ്ടാകുന്ന തിരക്കു കാരണം പോസ്റ്റ്മോർട്ടം നടപടികൾ വൈകുന്നതു കൊണ്ട് പൊതുജനങ്ങൾ വളരെ വൈകിയാണ് മൃതദേഹങ്ങൾ നിയമനടപടിക്രമങ്ങൾക്ക് ശേഷം വിട്ടു കിട്ടുന്നത്. ഉത്സവ/ ഇലക്ഷൻ കാലമായതിനാൽ പോലീസിനും ഇത് കടുത്ത തലവേദന സൃഷ്ടിക്കുന്നുണ്ട്. അധികൃതരുടെ അടിയന്തര ഇടപെടലുകൾ ഈ വിഷയത്തിൽ അത്യന്താപേക്ഷിതമാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍