തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഇസിജി ടെക്‌നീഷ്യനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 13ന് രാവിലെ 10ന് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖം/എഴുത്ത് പരീക്ഷ നടത്തും.
പ്ലസ് ടു/വിഎച്ച്എസ്ഇ/തത്തുല്യം, കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി ഡിപ്ലോമ, കേന്ദ്ര/സംസ്ഥാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍/ഹെല്‍ത്ത് സര്‍വീസസ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്/ മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ് എന്നിവയുടെ കീഴില്‍ വരുന്ന ആശുപത്രികളില്‍ മൂന്നുവര്‍ഷത്തെ ഇസിജി/ടിഎംടി ടെക്‌നീഷ്യനായി പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ബാച്ചിലര്‍ ഡിഗ്രി ഉള്ളവരെ പരിഗണിക്കും. പ്രതിമാസം ഏറ്റവും കൂടിയ വേതനം 20385 രൂപ. പരമാവധി 90 ദിവസത്തേക്ക് ആയിരിക്കും നിയമനം.
താല്പര്യമുള്ള 18നും 36നും ഇടയില്‍ പ്രായമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അന്നേദിവസം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാളിന്റെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0487-2200310.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍