എരുമപ്പെട്ടിയിൽ പൊട്ടിവീണ വൈദ്യുതി കേബിൾ കഴുത്തിൽ കുരുങ്ങി വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. തയ്യൂർ പൂക്കുന്നത് വീട്ടിൽ അൻസാറിന് (32) ആണ് പരിക്കേറ്റത്.
എരുമപ്പെട്ടി ഗവ. ആശുപത്രിക്ക് സമീപം പുലർച്ചെ നാലോടെയാണ് അപകടം. ബൈക്കിൽ വരികയായിരുന്ന അൻസാറിന്റെ കഴുത്തിൽ പൊട്ടി വീണ ഇലക്ട്രിക് വയർ കുടുങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു വീണു. പരിക്കേറ്റ അൻസാറിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍