എസ്എൻഡിപി യോഗം കേന്ദ്ര വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലെ മുഴുവൻ യൂണിയൻ വനിതാ സംഘം നേതാക്കന്മാരുടെ നേതൃത്വ യോഗം ഹോട്ടൽ എലൈറ്റ് ഇൻറർനാഷണൽ തൃശ്ശൂർ വെച്ച് നടന്നു.

എസ്എൻഡിപി യോഗം കേന്ദ്ര വനിതാ സംഘം പ്രസിഡൻറ്  കെ പി കൃഷ്ണകുമാരിയുടെ  അധ്യക്ഷതയിൽ കൂടിയ യോഗം കാരുമാത്ര വിജയൻ ശാന്തികൾ ഉദ്ഘാടനം ചെയ്തു. യോഗം അസിസ്റ്റൻറ് സെക്രട്ടറി കെ വി സദാനന്ദൻ ഭദ്രദീപം കൊളുത്തി. യോഗം കൗൺസിലറും കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റുംമായ ഇ എസ് ഷീബ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര വനിതാ സംഘം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി എൻ രാധാമണി, നിർമല അനിരുദ്ധൻ, ജില്ലാ കോഡിനേറ്റർ മാരായ  ഇന്ദിരാ ദേവി വിജയകുമാർ,  തൃശ്ശൂർ യൂണിയൻ സെക്രട്ടറി കെ വി വിജയൻ  കൗൺസിലർ ഉണ്ണികൃഷ്ണൻ    തൃശ്ശൂർ യൂണിയൻ വനിതാ സംഘം പ്രസിഡൻറ് പത്മിനി ഷാജി സെക്രട്ടറി രാജ്യശ്രീ വിദ്യാസാഗർ  കമ്മിറ്റി അംഗങ്ങളായ ലീലാ നാരായണൻ വാസന്തി സരോജിനി  മൂന്ന് ജില്ലകളിലെ വനിതാ സംഘത്തിൻറെ നേതാക്കന്മാർ എന്നിവർ പങ്കെടുത്തു.  ഹോമ മന്ത്ര പഠന ശിബിരം ,  സ്ത്രീശക്തി അധികാരത്തിലേക്ക് ,  ആശാൻ സ്മൃതി ശതാബ്ദി ആചരണം എന്നീ യോഗം  കേന്ദ്ര വനിതാ സംഘം ആവിഷ്കരിച്ച്  നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മ പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു. യോഗത്തിന് കേന്ദ്ര വനിതാ സെക്രട്ടറി അഡ്വക്കേറ്റ് സംഗീത വിശ്വനാഥൻ സ്വാഗതവും കേന്ദ്ര വനിതാ സംഘം ട്രഷറർ ഗീതാ മധു നന്ദിയും രേഖപ്പെടുത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.