ഈ മാസം 16,17,18 തീയതികളിൽ തൃശ്ശൂരിൽ വെച്ച് നടത്തപ്പെടുന്ന നാഡീരോഗവിദഗ്ധരുടെ സംസ്ഥാന തല കോൺഫെറെൻസിന്റെ ഭാഗമായാണ് 16-ാം തിയതി വെള്ളിയാഴ്ച , ന്യൂറോസർജറിയിലെ നൂതനവും അതിസങ്കീർണവും ആയ ശസ്ത്രക്രിയാരീതികൾ പരിശീലിപ്പിക്കുന്നത് . തൃശൂർ മെഡിക്കൽ കോളേജിലെ ന്യൂറോസർജറി , അനാറ്റമി , കാർഡിയോളജി വിഭാഗങ്ങളുടെ സഹകരണത്തോടെ , കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ദ്ധർ എത്തിയാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നതും ശസ്ത്രക്രിയാരീതികൾ പരിശീലിപ്പിക്കുന്നതും .
സ്കൾ ബേസ് സർജറികൾ , എൻഡോസ്കോപ്പിക് സ്പൈൻ സർജറികൾ , സെറിബ്രൽ എന്ടോ വാസ്ക്കുലാർ പ്രോസ്എജുറകൾ, എന്നീ വിവിധ മേഖലകളിലെ വിദഗ്ധരടങ്ങുന്ന പാനൽ ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത് . അതി സങ്കീർണമായ അനേകം ഉപകരണങ്ങളുടെ സഹായത്തോടെ ആണ് ഈ പദ്ധതി തയ്യാറാക്കിയിട്ടുള്ളത് . തൃശൂർ മെഡിക്കൽ കോളേജിൻ്റെ ചരിത്രത്തിൽ ആദ്യമായി നടത്തപ്പെടുന്ന ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത് ന്യൂറോസർജറി വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ Dr. സുനിൽ കുമാർ , മുൻ മേധാവി Dr. ബിജു കൃഷ്ണൻ , അനാറ്റമി വിഭാഗം മേധാവി Dr. സതി ദേവി , കാർഡിയോളജി വിഭാഗം മേധാവി Dr. കരുണ ദാസ് എന്നിവരും, പ്രസ്തുത വിഭാഗങ്ങളിലെ സഹപ്രവർത്തകരുമാണ്.
വിവിധ ചികിത്സാ വിഭാഗങ്ങൾ ഒത്തൊരുമിച്ചുനടത്തുന്ന ഇതുപോലുള്ള ആധുനിക പരിശീലന പരിപാടികൾ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഒരു നൂതന സംസ്കാരത്തിന് വഴിവെക്കുമെന്നും കുറഞ്ഞ ചിലവിൽ ആധുനിക ചികിത്സ സാധാരണക്കാർക്ക് ലഭിക്കുമെന്നും , മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ Dr. ഷീല.B -യും , വൈസ് പ്രിൻസിപ്പൽ Dr. V.V. ഉണ്ണികൃഷ്ണൻ -നും അഭിപ്രായപ്പെട്ടു .
ഡോക്ടർ ലിജോ ജെ കൊള്ളന്നൂർ (9447603814)
അഡീഷണൽ പ്രൊഫസർ -ന്യൂറോ സർജറി വിഭാഗം, ഗവൺമെന്റ് മെഡിക്കൽ കോളേജ് തൃശ്ശൂർ
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍