1008 ക്ഷേത്ര മേളങ്ങൾ സ്വന്തമായി ചിട്ടപ്പെടുത്തിയ കുരഞ്ഞിയൂർ രതീഷ് ഗോവിന്ദനെ മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്ര ഉപദേശക സമിതി ആദരിച്ചു. ചടങ്ങിൽ വെച്ച് സഹസ്രാഷ്ട മേള കുലപതി പുരസ്‌കാരം സെക്രട്ടറി രാജു മാരാത്ത് സമ്മാനിച്ചു. പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ പൊന്നാട അണിയിച്ചു. കെ. ചന്ദ്രദാസ്, എം. ഗംഗാധരൻ, കോമരം വാസുദേവൻ, ജയൻ മാരാത്ത്, ആർ. കൃഷ്ണൻ, തച്ചം കോട്ട് വിജയൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സഹസ്രാഷ്ട മേളം നടന്നു. ഒരാഴ്ച നീണ്ടു നിന്ന പ്രതിഷ്ഠാ ദിന ചടങ്ങുകൾ കോമരത്തിന്റെ വെളിപാടോടു കുടി സമാപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍