തൃശ്ശൂര്‍ വള്ളിവട്ടം ബ്രാലത്ത് മദ്യപിച്ച് ഉണ്ടായ തർക്കത്തിൽ പിതാവിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു.


തൃശ്ശൂര്‍ വള്ളിവട്ടം ബ്രാലത്ത് മദ്യപിച്ച് ഉണ്ടായ തർക്കത്തിൽ പിതാവിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. ആലപ്പുഴ വീട്ടിൽ ബാബുവിൻ്റെ മകൻ ബൈജു  ആണ് മരിച്ചത്. ഈ മാസം 10 നായിരുന്നു സംഭവം. മദ്യപിച്ച് എത്തിയ ബൈജുവും ബാബുവും തമ്മിൽ വീട്ടിൽ വച്ച് തർക്കത്തിലാവുകയും പിതാവ് മകനെ പട്ടിക കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 


പരിക്കേറ്റ ബാബുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കില്ലും പരിക്ക് ഗുരുതര ആയതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഐ സി യു വിൽ ചികിത്സയിലിരിക്കെ ബൈജു ഇന്ന് മരണപ്പെടുകയായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.