എഫ്.സി.ഐ. ഗോഡൗണുകളിൽ സംഭരിച്ച് പൊതുവിപണി വിൽപ്പന പദ്ധതി (ഒ.എം.എസ്.എസ്.) വഴി സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുന്ന അരി ഇനിമുതൽ സംസ്ഥാനസർക്കാർ ഏജൻസികൾക്ക് കിട്ടില്ല. ഭാരത് ബ്രാൻഡിൽ രാജ്യത്തെല്ലായിടത്തും വിൽക്കാനായി കേന്ദ്രസർക്കാർ ഏജൻസികളായ നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ, ദേശീയ സഹകരണ കൺസ്യൂമർ ഫെഡറേഷൻ (എൻ.സി.സി.എഫ്.) എന്നിവയ്ക്ക് അരി കൈമാറണമെന്നുകാട്ടി എഫ്.സി.ഐ. ചെയർമാന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ മന്ത്രാലയം കത്തയച്ചു. 'ഭാരത് ബ്രാൻഡി'ന്റെ പേരിലുള്ള തീരുമാനം കേരളത്തിനും ഇരുട്ടടിയാകും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.jpg)


0 അഭിപ്രായങ്ങള്‍