പ്രശസ്തമായ കാളിയാറോഡ് പള്ളി ജാറത്തിലെ ചന്ദനക്കുടം നേർച്ച ആഘോഷം ഭക്തിസാന്ദ്രമായി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ കേന്ദ്ര ജമാഅത്തിന് കീഴിലുള്ള മഹല്ല് കമ്മിറ്റികളുടെ നേർച്ചകൾ ജാറത്തിനു മുന്നിൽ എത്തി കൊടിയേറി. തുടർന്ന് തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ആഘോഷ സംഘങ്ങൾ അറുപതോളം നേർച്ചകളും ആയി എത്തി. അമ്പതോളം ആനകൾ, ബാൻഡ് വാദ്യം, അർബനമുട്ട്, ശിങ്കാരിമേളം എന്നിവയും നേർച്ചകൾക്കൊപ്പം ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍