നീണ്ടൂർ - ആദൂർ - വെള്ളറക്കാട് റോഡ് ഉദ്ഘാടനം മാർച്ച് 2ന് സംഘാടകസമിതി രൂപീകരിച്ചു
നബാർഡിൻ്റെ അഞ്ച് കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കടങ്ങോട് പഞ്ചായത്തിലെ നീണ്ടൂർ- ആദൂർ -വെള്ളറക്കാട് റോഡിൻ്റെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.മാർച്ച് 2 ന് രാവിലെ 11 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവ്വഹിക്കും.സംഘാടക സമിതി യോഗം എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് അധ്യക്ഷയായി.
കടങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, എ.എക്സ്,സി ഇ.കെ.വിനോദ്, ബ്ലോക്ക് സെക്രട്ടറി കെ.എം. വിനീദ് എന്നിവർ സംസാരിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ, ബ്ലോക്ക് പ്രസിഡൻ്റ് ആൻസി വില്യംസ് എന്നിവർ രക്ഷാധികാരികളായും പഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ ചെയർപേഴ്സനായും എ.എക്സ്.സി ഇ.കെ.വിനോദ് കൺവീനറായും സംഘാടക സമതി രൂപീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ