കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവിറങ്ങി.

 കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവിറങ്ങി. ഉന്നതവിദ്യാഭ്യാസവകുപ്പ് എല്ലാ സർവകലാശാലകളിലും ആർത്തവാവധി പ്രഖ്യാപിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള കലാമണ്ഡലം വിദ്യാർഥി യൂണിയൻ നിവേദനം നൽകിയിരുന്നു. 

ബോർഡ് ഓഫ് മാനേജ്മെന്റ് യോഗത്തിലാണ് തീരുമാനം. കലാമണ്ഡലം കല്പിത സർവകലാശാലയിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണ കോഴ്സുകളിലുള്ളവർക്ക് ആർത്തവാവധി അനുവദിച്ചും അറ്റൻഡൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പെടെ 73 ശതമാനമായി നിശ്ചയിച്ചുമാണ് ഉത്തരവ്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍