ആറ്റുകാൽ പൊങ്കാല ഞായറാഴ്ച.
ലക്ഷക്കണക്കിന് സ്ത്രീ ഭക്തജനങ്ങൾ പങ്കെടുക്കുന്ന ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25 ഞായറാഴ്ച നടക്കും. തിരുവനന്തപുരം നഗരം പൊങ്കലക്കായി ഒരുങ്ങിക്കഴിഞ്ഞു. ആറ്റുകാൽ ക്ഷേത്ര പരിസരത്തെ പണ്ടാരഅടുപ്പിൽ ഞായറാഴ്ച രാവിലെ 10.30 ന് മേൽശാന്തി തീപകരുന്നതോടെ നഗരത്തിലെങ്ങും പൊങ്കാലയ്ക്ക് തുടക്കം കുറിക്കും. ഉച്ചയ്ക്ക് രണ്ടര മണിക്കാണ് പൊങ്കാല നിവേദ്യം അർപ്പിക്കുക.
പൊങ്കാല ദിനത്തിൽ നിരവധി സംഘടനകൾ അന്നദാനം നടത്തും. ഉത്സവത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ അധികൃതർ അഞ്ച് പ്രത്യേക സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ 10 മെഡിക്കൽ ടീമുകളെ വിവിധ സ്ഥലങ്ങളിൽ ഓർക്കിനിർത്തിയിട്ടുണ്ട് .
വിവിധ ടീമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ഫെബ്രുവരി 26 വരെ കൺട്രോൾ റൂം പ്രവർത്തിക്കും. ഇതിനു പുറമെ പൊങ്കാല ദിനമായ ഫെബ്രുവരി 25ന് ക്ഷേത്രപരിസരത്ത് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും.
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ ഞായറാഴ്ച രാത്രി 8 വരെ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തജനങ്ങളുമായി എത്തുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡുകളിലോ ദേശീയപാത, എംസി, എംജി റോഡുകൾക്ക് സമീപമോ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ