കലാമണ്ഡലം ബാലസുബ്രഹ്മണ്യന് അനുമോദനം.
കേന്ദ്ര സംഗീത നാടക അക്കാ ദമി അവാർഡ് നേടിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യന് അനുമോദനം അർപ്പിച്ചു മുണ്ടത്തിക്കോട് സ്നേഹക്കൂടാരം കുട്ടികൾ. കുറച്ച് മാസമായി കുട്ടികളെ കഥകളി പഠിപ്പിക്കുന്നത് ആശാനാണ്. പ്രതിഫലം കൂടാതെ യാണ് ആഴ്ച തോറും അദ്ദേഹം എത്തുന്നത്. ഈ അഭിമാന നിമിഷത്തിൽ പങ്കാളികളാ കാൻ സാധിച്ചതിന്റ ആഹ്ലാദത്തിലാണ് കുട്ടികൾ. ഏപ്രിൽ ആദ്യ വാരം അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ് എന്ന് കോഡിനേറ്റർ മാരായ സുധി പന്തക്കൽ, രഞ്ജിത്ത് കളരിക്കൽ എന്നിവർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ