എ.ഐ.വൈ.എഫ് ഡെമോക്രാറ്റിക്ക് സ്ട്രീറ്റ് സംഘാടക സമിതി രൂപീകരിച്ചു

ചേലക്കര:വർഗീയ ഫാസിസത്തിനും കേന്ദ്ര അവഗണനയ്ക്കുമെതിരെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ എ ഐ വൈ എഫ് സംഘടിപ്പിക്കുന്ന ഡെമോക്രാറ്റിക്ക് സ്ട്രീറ്റിന്റെ വിജയത്തിനായി മണ്ഡലംതല സംഘാടക സമിതി രൂപീകരിച്ചു. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം ടിപി.സുനിൽ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഇന്നലകളെ മാറ്റിയെഴുതാൻ ശ്രമിക്കുന്ന ആർഎസ്എസ് അജണ്ട തുറന്നുകാട്ടപ്പെടുന്ന ജനാധിപത്യ തെരുവുകളാകും കേരളമാകെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ നടക്കുക എന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് പിആർ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.


ഗാന്ധി രക്ത സാക്ഷി ദിനമായ ജനുവരി 30 ന് തൃശ്ശൂർ നഗരത്തിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിൽ ആരംഭിക്കുന്ന ഡെമോക്രാറ്റിക് സ്ട്രീറ്റ്  പ്രക്ഷോഭ പരിപാടി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി.സന്തോഷ് കുമാർ എംപി   ഉദ്ഘാടനം ചെയ്യും. 31 ന് രാവിലെ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.രാവും പകലുമായി ആയിരക്കണക്കിന് യുവജനങ്ങൾ പ്രക്ഷോഭത്തിന്റെ ഭാഗമാകും. ചേലക്കര പിഎൻ.സ്മാരക മന്ദിരത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ എഐവൈഎഫ് ചേലക്കര മണ്ഡലം സെക്രട്ടറി വികെ.പ്രവീൺ സ്വാഗതം പറഞ്ഞു.


സിപിഐ ചേലക്കര മണ്ഡലം സെക്രട്ടറി പി.ശ്രീകുമാരൻ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ശ്രീജ സത്യൻ എഐ വൈ എഫ് ജില്ല എക്സിക്യൂട്ടീവ് അംഗം കെഎസ്.ദിനേഷ്, മണ്ഡലം ജോയിന്റ് സെക്രട്ടറി അബ്ദുൾ ഖാദർ മണ്ഡലം വൈസ് പ്രസിഡന്റ്‌ പിഎസ്.ശ്രീദാസ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. പി.ശ്രീകുമാരൻ ചെയർമാനും, വികെ.പ്രവീൺ കൺവീനറും, പി.ആർ.കൃഷ്ണകുമാർ ട്രഷററുമായുള്ള 101അംഗ  സംഘാടക സമിതിക്ക് രൂപം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍