വടക്കാഞ്ചേരി പുഴ നവീകരണം; 10 കോടി രൂപയുടെ പ്രവൃത്തി ഉദ്ഘാടനം ജനുവരി 26 ന്; സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

വടക്കാഞ്ചേരി പുഴ സമഗ്ര വികസന പദ്ധതി ഒന്നാം ഘട്ടത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 10 കോടി രൂപയുടെ പ്രവൃത്തി ടെൻഡർ നടപടികൾ പൂർത്തിയാക്കി ജനുവരി 26 ന് ആരംഭിക്കുന്നു. പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി തെക്കുംകര - വടക്കാഞ്ചേരി തദ്ദേശ ജനപ്രതിനിധികളുടെയും ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്നു.


വടക്കാഞ്ചേരിപുഴയുടെ വാഴാനി ഡാം മുതൽ കാഞ്ഞിരക്കോട് വരെ 20 കിലോമീറ്റർ  ഭാഗമാണ് 10 കോടി രൂപ വിനിയോഗിച്ച് നവീകരണ പ്രവൃത്തി നടത്തുന്നത്. പ്രളയാനന്തരം വടക്കാഞ്ചേരി പുഴയിൽ അടിഞ്ഞുകൂടിയ ചെളിയും മണൽത്തിട്ടകളും പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്യും. 4.28 കിലോ മീറ്റർ ദൂരം സംരക്ഷണ ഭിത്തി നിർമ്മിക്കും. നീലിയാറ ചിറ, കല്ലംകുണ്ട് വലിയപാലം, ചാലിപ്പാടം ചിറ, ചാലക്കൽ ചിറ എന്നീ സ്ഥലങ്ങളിൽ വാക്ക് വേ നിർമ്മിക്കും. മണ്ണാറ, ഭഗവതിത്തോപ്പ്, പത്തൽ, കൈനിക്കുഴി, ഉദയനഗർ എന്നീ സ്ഥലങ്ങളിൽ കുളിക്കടവ് നിർമ്മാണം, വടക്കാഞ്ചേരി ശിവക്ഷേത്ര കുളിക്കടവ് പുനരുദ്ധാരണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടിയാംകുന്നിൽ ട്രാക്ടർ വേ നിർമ്മിക്കും. അകമല തോടിലെ 3 കിലോമീറ്റർ ഭാഗത്തെ പ്രളയാവശിഷ്ടങ്ങൾ നീക്കം ചെയ്യും. ഈ പദ്ധതി നടപ്പാക്കുന്നതോടെ സമീപ പ്രദേശങ്ങളായ കരുമത്ര, മങ്കര, തെക്കുംകര, വടക്കാഞ്ചേരി എന്നീ പ്രദേശങ്ങളിലെ ജലദൗർലഭ്യം ഒരു പരിധിവരെ പരിഹരിക്കപ്പെടും. സമീപ പ്രദേശങ്ങളിലെ പാടശേഖരങ്ങൾക്കും ഇത് ഉപകാരപ്രദമാകും.


സേവ്യർ ചിറ്റിലപ്പള്ളി എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ- ജനപ്രതിനിധി യോഗം പദ്ധതി പ്രവൃത്തികൾ പരിശോധിച്ചു. വാഴാനി ഭാഗത്ത് ഒന്നാം ചിറയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുകയും, 400 മീറ്റർ ചെളി നീക്കം ചെയ്യുകയും ചെയ്യും. 

രണ്ടാം ചിറയായ കാട്ടിൽ ചിറയിൽ ഇരുവശത്തുമായി 560 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മിക്കും. 900 മീറ്ററിൽ ചെളി നീക്കം ചെയ്യും.

മൂന്നാം ചിറയായ പറയൻതുരുത്തി ചിറയിൽ വലതുവലത്ത് 20 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മിക്കും.

പുത്തൻകോവിലകം ചിറയിൽ 400 മീറ്റർ സംരക്ഷണ ഭിത്തി, ചിറയുടെ മുകളിലേക്ക് 15 മീറ്റർ കോൺക്രീറ്റ് ഭിത്തി, 1200 മീറ്ററിൽ ചെളി നീക്കം ചെയ്യും.

ആക്കതുരുത്തി ചിറയിൽ 400 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണവും, 600 മീറ്ററിൽ ചെളി നീക്കം ചെയ്യലും.


വരടൻ ചിറയിൽ 300 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം, 500 മീറ്റർ ചെളി നീക്കംചെയ്യൽ. പൊളിഞ്ഞു കിടക്കുന്ന സംരക്ഷണ ഭിത്തി കെട്ടണമെന്ന് നിർദ്ദേശമുയർന്നു.

കരുമത്ര ശങ്കരത്ത് ചിറയിൽ 240 മീറ്റർ സംരക്ഷണ ഭിത്തിയും 350 മീറ്റർ ചെളി നീക്കം ചെയ്യലും.

വടക്കൻമൂല ചിറയിൽ 240 മീറ്റർ സംരക്ഷണ ഭിത്തിയും 350 മീറ്റർ ചെളി നീക്കം ചെയ്യലും 100 മീറ്റർ ലൈനിംഗ്.

ചെമ്പറ ചിറയിൽ 750 മീറ്റർ ചെളി നീക്കം ചെയ്യൽ, 240 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം.

ഏക്രമാലി ചിറയിൽ 200 മീറ്റർ ചെളി നീക്കം ചെയ്യൽ.

നീലിയാറ ചിറയിൽ 900 മീറ്റർ ചെളി നീക്കം ചെയ്യൽ, 200 മീറ്റർ നടപ്പാത നിർമ്മാണം.

കല്ലംകുണ്ടിൽ 500 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം, 740 മീറ്റർ ചെളി നീക്കം ചെയ്യൽ. വലതുവശത്ത് 250 മീറ്റർ നടപ്പാത നിർമ്മാണം.

ചാലിപ്പാടത്ത് 250 മീറ്റർ ഭിത്തി നിർമ്മാണം, 100 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം, 50 മീറ്റർ നടപ്പാത നിർമ്മാണം.

കുമ്മായച്ചിറയിൽ 50 മീറ്റർ നടപ്പാതയും 250 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം, മറുവശത്ത് 400 മീറ്റർ ഭിത്തി നിർമ്മാണം.


വടക്കാഞ്ചേരി പാലം ഭാഗത്ത് 200 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം.  200 മീറ്ററിൽ ചെളി നീക്കംചെയ്യൽ, ശിവക്ഷേത്രം കുളിക്കടവ് പുനരുദ്ധാരണം.

മണ്ണാറ 400 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം, കുളിക്കടവ് നിർമ്മാണം.

ഒന്നാംകല്ല് ഉദയനഗർ കുളിക്കടവ് നിർമ്മാണം. 

പത്തല്ല് ചിറയിൽ 400 മീറ്ററിൽ ചെളി നീക്കം ചെയ്യൽ, കുളിക്കടവ് നിർമ്മാണം.

ആറ്റാംപാറ്റ ചിറയിൽ 400 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം, കുളിക്കടവ് നിർമ്മാണം.

ഭഗവതിത്തോപ്പിൽ കുളിക്കടവ് നിർമ്മാണം.

കൈനക്കുഴിയിൽ കുളിക്കടവ് നിർമ്മാണം.

പള്ളിമണ്ണയിൽ 250 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം, കുളിക്കടവ് നിർമ്മാണം.

ചാലക്കൽ ചിറയിൽ 50 മീറ്റർ സംരക്ഷണ ഭിത്തി നിർമ്മാണം. 300 മീറ്ററിൽ ചെളി നീക്കം ചെയ്യും. ചെറിയ നടപ്പാത നിർമ്മിക്കും.


പ്രവൃത്തിയുടെ വിശദാംശങ്ങൾ യോഗം ചർച്ച ചെയ്യുകയും ജനുവരി 26 ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് കുമ്മായച്ചിറ പരിസരത്തു വച്ച് പ്രവൃത്തി നിർമ്മാണ ഉദ്ഘാടന ചടങ്ങ് നടത്തുവാനും തീരുമാനിച്ചു. ശോചനീയാവസ്ഥയിലുള്ള വരടൻചിറയുടെ നവീകരണം, തെക്കുംകര കുളിക്കടവ് നിർമ്മാണം, പുഴയുടെ വീതി നിലനിർത്തുന്നതിനായി എർത്ത് കട്ടിങ് ഉൾപ്പെടുത്താനും സാധ്യതകൾ പരിശോധിക്കുവാൻ യോഗം നിർദ്ദേശിച്ചു. 

യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽ കുമാർ, വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, നഗരസഭ കൗൺസിലർമാരായ മല്ലിക സുരേഷ്, കെ എ വിജേഷ്, രമ്യ സുന്ദരൻ, സരിത ദീപൻ, ഷീല എസ് കൃഷ്ണ, തെക്കുംകര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി സുരേഷ്, എ കെ കൃഷ്ണൻകുട്ടി, കെ രാമചന്ദ്രൻ, പി എസ് റഫീഖ്, ഐശ്വര്യ പി എം, ഷൈനി ജേക്കബ്ബ് എന്നിവരും ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ അജയകുമാർ ആർ, ടി കെ ജയരാജ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, പ്രവൃത്തി നിർവഹണ കരാർ ഏജൻസിയുടെ പ്രതിനിധി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.