കുമരനെല്ലൂർ ഗ്രാമീണ വായനശാലയും, മഹിളാ സമാജവും സംയുക്തമായി രാജ്യത്തിന്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം സമുചിതം ആഘോഷിച്ചു. വാർഡ് കൗൺസിലർ മല്ലിക സുരേഷ് ദേശീയ പതാക ഉയർത്തി. വായനശാല വൈസ് പ്രസിഡന്റ് കെ. എം ഹസൻ മുഖ്യപ്രഭാഷണം നടത്തി.
വായനശാല രക്ഷാധികാരി ശ്രീനാഥ് പുഴങ്കര ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന പായസം വിതരണത്തിന്റെ ഉദ്ഘാടനം എ. എച്ച്.സലാം നിർവഹിച്ചു. മഹിളാ സമാജം സെക്രട്ടറി മായാ സുനിൽ ആശംസകൾ അർപ്പിച്ചു. വായനശാല സെക്രട്ടറി സജിത സേതു സ്വാഗതവും, വായനശാല പ്രസിഡന്റ് സിന്ധു ഷാജി നന്ദിയും രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍