ഏഴു കോടി രൂപയ്ക്ക് ആംബർ ഗ്രീസ് കച്ചവടം ഉറപ്പിച്ച ശേഷം അതുമായി യുവാവ് മുങ്ങിയ സംഭവത്തിന് പിന്നാലെ ഇടനിലക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച അവശരാക്കിയ കേസിൽ ഏഴുപേരെ പിടികൂടി. ജില്ലാ പോലീസ് മേധാവി ശ്രീരാജ് പാൽ മീണ ഐ പി എസിന്റെ നിർദ്ദേശപ്രകാരം ഡി സി പി അനൂജ് പലിവാൾ ഐ പി എസിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ആക്ഷൻ ഗ്രൂപ്പും ബേപ്പൂർ എസ് ഐ ഷുഹൈബും ഫറോക് എസ് ഐ അനൂപും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഒറ്റപ്പാലം ചുനങ്ങാട് വരിക്കോടത്ത് വീട്ടിൽ 27 വയസ്സുള്ള മുഹമ്മദ് ചെർപ്പുളശ്ശേരി ചവറക്കൽ വീട്ടിൽ 28 വയസ്സുള്ള സാബിർ ചളവറ ചീരക്കോട്ട് വീട്ടിൽ 24 വയസ്സുള്ള ഹംസത്തുൽ തശ് രീക്, പെരിന്തൽമണ്ണ താഴേക്കാട് പോത്തുകാടൻ വീട്ടിൽ 19 വയസ്സുള്ള മുഹമ്മദ്,ഹജനാസ്,പെരിന്തൽമണ്ണ അമ്മിണികാട് കാളക്കണ്ടൻ വീട്ടിൽ 20 വയസ്സുള്ള മുഹമ്മദ് റമീസ് മേലാറ്റൂർ എടപെറ്റ പട്ടണത്തു വീട്ടിൽ 19കാരനായ മുഹമ്മദ് തസ്രഈഫ് മേലാറ്റൂർ പുത്തൻകുളം പാക്കാട്ടിൽ വീട്ടിൽ 22 വയസ്സുള്ള ഫായിസ് എന്നിവരാണ് പോലീസ് പിടിയിലായത്.
പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുൻപ് പറഞ്ഞുറപ്പിച്ച പ്രകാരം ലഭിച്ച നാലുകോടി വിലമതിക്കുന്ന ആംബർഗ് ഗ്രീസ് ഇടനിലക്കാരായ മറ്റു പ്രതികൾ മുഖേന സാദിഖ് റഹ്മാൻ അഖിൽ നസീം അബ്ദുൽമുഹ്സിൻ എന്നിവർ ചേർന്ന് മാറാട് സ്വദേശിയായ ആദർശ് സഹോദരൻ അഖിലേഷ് എന്നിവർ മുഖേന മാറാട് സ്വദേശിയായ നിഖിലിന് കൈമാറാൻ ബേപ്പൂരിൽ എത്തുകയും നിഖിൽ 10 കിലോയോളം തൂക്കം വരുന്ന ആംബർ ഗ്രീസ് തന്ത്രപൂർവ്വം കൈക്കിലാക്കുകയും ചെയ്തു എന്നാണ് പരാതി.ഇവർ കൂടി അറിഞ്ഞു കൊണ്ടാണ് നിഖിൽ സാധനം കൈക്കലാക്കിയതെന്ന് ആരോപിച്ചാണ് അഷ്ഫാക്കിൻ്റെ നേതൃത്വത്തിൽ പ്രതികൾ മൂന്നു കാറിലായി ഇവരെ തട്ടിക്കൊണ്ടുപോയത്.
മൊബൈൽ നമ്പറുകളും സിസിടിവികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പെരിന്തൽമണ്ണ ഭാഗത്തുള്ളതായി മനസ്സിലാക്കി. പെരിന്തൽമണ്ണയ്ക്ക് അടുത്തുള്ള കൊടികുത്തി മലയിലെ ഉൾഭാഗത്ത് ഒരു റിസോർട്ടിൽ വെച്ചാണ് മുഴുവൻ പ്രതികളെയും ഇവർ തടഞ്ഞുവെച്ച് മർദ്ദിച്ച് അവശരാക്കിയ നാലു പേരെയും കണ്ടെത്തിയത്. അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ ശ്രീജിത്ത് പടിയാത്ത്, അർജുനൻ എ.കെ, ബേപ്പൂർ സ്റ്റേഷനിലെ എസ് ഐ ലാലു, സി പി ഓമാരായ ആസിഫ്,ജിതിൻലാൽ, ബാബു സ്വലാത്ത് എന്നിവരും ഇവരെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍