ആലത്തൂരിൽ ബാറിൽ വെടിവെപ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തിൽ മാനേജർ രഘുനന്ദന് വെടിയേറ്റു.

സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവശ്ശേരിയിൽ ആറ് മാസം മുമ്പ് ആരംഭിച്ച ബാറിലാണ് വെടിവെപ്പുണ്ടായത്. മദ്യപിക്കാനെത്തിയ ആളുകളും മാനേജറും തമ്മിലുണ്ടായ സംഘ‍ര്‍ഷമാണ് വെടിവെപ്പിൽ കലാശിച്ചത്. 

മോശം സ‍ര്‍വീസെന്ന പേരിലാണ് ത‍ര്‍ക്കമുണ്ടായത്. എയ‍ര്‍ പിസ്റ്റളുപയോഗിച്ചാണ് വെടിയുതി‍ര്‍ത്തതെന്നാണ് വിവരം. അറസ്റ്റിലായവരിൽ നാല് പേര്‍ കഞ്ചിക്കോട് സ്വദേശികളാണ്. ആസൂത്രണം ചെയ്ത് നടത്തിയ സംഘ‍ര്‍ഷമാണോ എന്നതിലടക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍