പുന്നംപറമ്പ്: ആൾ കേരള ടെയ്ലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ ) തെക്കുംകര യൂണിറ്റ് വാർഷിക സമ്മേളനം പുന്നംപറമ്പ് പ്രിയ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി എം.കെ പ്രകാശൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻ്റ് എ.ടി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ. അർ അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. അനുജോർജ് അനുശോചനവും, യൂണിറ്റ് സെക്രട്ടറി പ്രിൻസി റാഫേൽ പ്രവർത്തന റിപ്പോർട്ടും, ട്രഷർ ലിസിജോസഫ് വരവ് ചിലവ് കണക്കും യോഗത്തിൽ അവതരിപ്പിച്ചു.സാന്ദ്രസന്തോഷ് സ്വാഗതവും, സൗമ്യസുനിൽ നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. നൂറുകണക്കിന് പ്രവർത്തകർ സമ്മേളനത്തിൽപങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍