മുണ്ടത്തിക്കോട് സ്നേഹക്കൂടാരം കലാ കായിക വേദിയിടെ പ്രതിഭകളെ ആദരിക്കലും കഥകളി പഠന ക്ലാസും ആസ്വധനവും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. നന്ദകുമാർ അധ്യക്ഷത വഹിച്ചു.
കഥകളിയുടെ ആചാര്യനും കുലപതിയുമായ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, വടക്കാഞ്ചേരി ഉപജില്ല കലോത്സവത്തിന് 65 ൽ 63 പോയിന്റ് നേടി ഓവരോൾ രണ്ടാം സ്ഥാനം നേടിയ ഡി.വി.എൽ.പി സ്കൂളിലെ പ്രതിഭകളെയും അദ്ധ്യാപകരെയും, അമ്പലനട അംഗൻവാടി ടീച്ചർ കെ. ഭാർഗവി, ഇന്റർ നേഷണൽ സൂമ്പാ ഇൻസ്‌ട്രേക്ടർ സതീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സീരിയൽ നടി വന്ദന മുഖ്യ അഥിതിയായി.
ഡിവിഷൻ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, ക്ഷേത്ര സമിതി സെക്രട്ടറി രാജു മാരാത്ത്, കെ. ചന്ദ്രദാസ്, എ. സുരേന്ദ്രൻ, വി. സരസ്വതി ടീച്ചർ, രാമൻകുട്ടി കുന്നത്ത്, വിനീത് കലാ ഗ്രാമം, ഗീത ദിവാകരൻ, ആശംസകൾ നേർന്നു. സുധി പന്തക്കൽ, സ്വാഗതവും, വിനീത സുജിത്ത് നന്ദിയും പറഞ്ഞു. രഞ്ജിത്തുപണിക്കർ, കെ പി കൃഷ്ണകുമാർ, ടിജോ ജോസ് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍