ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ഡിസംബർ 14 വ്യാഴാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ സമുചിതമായി ആഘോഷിക്കും.

⚫ സമ്പൂർണ്ണ നാരായണീയ പാരായണം

രാവിലെ 5 മുതൽ ഒരു മണി വരെ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിലും രാവിലെ 7 മണി മുതൽ മേൽപുത്തൂർ ആഡിറ്റോറിയത്തിലും സമ്പൂർണ്ണ നാരായണീയ പാരായണം ഉണ്ടാകും. ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടക്കുന്ന നാരായണീയ പാരായണത്തിന് ഡോ. വി.അച്യുതൻകുട്ടി ആചാര്യനാകും. ഗുരുവായൂർ ബ്രാഹ്മണസമൂഹത്തിൻ്റെ ആഭിമുഖ്യത്തിലാണ് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ നാരായണീയ പാരായണം .

⚫ നാരായണീയം - ദേശീയ സെമിനാർ 9 മണി മുതൽ

രാവിലെ 9 മുതൽ കിഴക്കേ നട ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം ആഡിറ്റോറിയത്തിൽ നടക്കുന്ന നാരായണീയം - ദേശീയ സെമിനാർ കോഴിക്കോട് സർവ്വകലാശാല സംസ്കൃത വകുപ്പ്  മേധാവിയായിരുന്ന ഡോ. പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വാഗതം ആശംസിക്കും. സെമിനാറിൽ 

പ്രോഫ.വി.ആർ.മുരളീധരൻ (റിട്ട. പ്രൊഫ. സംസ്കൃത സർവ്വകലാശാല, കാലടി) ആദ്യ പ്രബന്ധം അവതരിപ്പിക്കും. വിഷയം: ശ്രീപാദ സപ്തതി:

തുടർന്ന് കോഴിക്കോട് സർവ്വകലാശാലയിലെ പ്രഫസർ ഡോ: എൻ.കെ.സുന്ദരേശ്വരൻ

 പ്രബന്ധം അവതരിപ്പിക്കും.

വിഷയം: നാരായണീയത്തിലൂടെ കവി നല്കുന്ന ആത്മസന്ദേശം. സെമിനാറിൽ ഡോ: ലക്ഷ്മി ശങ്കർ മോഡറേറ്ററായിരിക്കും.

⚫ സാംസ്കാരിക സമ്മേളനം.

വൈകിട്ട് 5 മണിക്ക് മേൽ പുത്തൂർ ആഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ പ്രൊഫ.ഡോ.കെ.മുത്തുലക്ഷ്മി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് സമ്മേളനത്തിൽ മുഖ്യാതിഥിയാകും.

⚫ ചടങ്ങിൽ മേൽപുത്തൂർ അനുസ്മരണ പ്രഭാഷണം

പ്രഫ.പി.സി.മുരളീമാധവൻ നിർവ്വഹിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്,  സി.മനോജ്,ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരാകും. നാരായണീയ ദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ അക്ഷരശ്ശോക -, ദശക പാഠമൽസര വിജയികൾക്കുള്ള പാരിതോഷികങ്ങൾ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് നൽകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍