വടക്കാഞ്ചേരി : വീടിനുള്ളിൽ അഗ്നി പടർന്ന് പിതാവും, രണ്ട് മക്കളും മരണമടഞ്ഞ ദുരന്തത്തിന് അഞ്ച് വയസ്സ്. മലാക്ക കാര്യാട് റോഡിൽ ആച്ചക്കോട്ടിൽ ഡാന്റേഴ്സ് ജോ, മക്കളായ സാൻഫെലിക്സ് , സെല സ്മിയ എന്നിവരാണ് മരണമടഞ്ഞത്.
മലാക്കയുടെ സമസ്ത മേഖലയിലും നിറ സാന്നിധ്യമായിരുന്നു ഡാന്റേഴ്സ് ജോ.പകിടകളി ക്കാരുടെ കൂട്ടായ്മ ഭാരവാഹിയായും പ്രവർത്തിച്ചു. ദുരന്ത വാർഷികത്തിൽ കോൺഗ്രസ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഡാന്റേഴ്സിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഡി.സി.സി സെക്രട്ടറി പി.ജെ.രാജു ഉദ്ഘാടനം ചെയ്തു. എം.ജെ. വിനീഷ് അധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് പി.വി വിനയൻ , എം.പി തോമസ്, കെ.കെ ഷൈജു , തോമസ് നെടു മറ്റത്തിൽ എന്നിവർ സംസാരിച്ചു.
പടം - മലാക്ക ദുരന്തത്തിന്റെ അഞ്ചാം വാർഷിക ദിനത്തിൽ കോൺഗ്രസ് നടത്തിയ അനുസ്മരണ സമ്മേളനം ഡി.സി.സി സെക്രട്ടറി പി. ജെ. രാജു ഉദ്ഘാടനം ചെയ്യുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍