തൃശൂർ പൂരത്തിലെ പുതിയ വിവാദത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു.
തൃശൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് വിവരം. തൃശൂർ പൂരത്തിലെ പുതിയ വിവാദം ചർച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന് അനുസരിച്ചുള്ള പ്രഖ്യാപനമാകും മോദി നടത്തുക.
പൂരം എക്‌സിബിഷനുള്ള തറവാടകയിൽ കൊച്ചിൻ ദേവസ്വം ബോർഡ് വൻ വർധനയാണ് വരുത്തിയത്. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ വർഷം 39,00,000 രൂപ മാത്രമായിരുന്ന തറവാടകയാണ് ഇക്കുറി രണ്ടേക്കാൽ കോടി രൂപയാക്കി ഉയർത്തിയത്. ഈ വിഷയം ചർച്ചയാക്കാനാണ് ബിജെപി നീക്കം. ക്ഷേത്രസ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ ആയിരിക്കണം ദേവസ്വത്തിന്റെ ശ്രദ്ധ.
അല്ലാതെ ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കുന്ന വിശ്വാസികളെ കൊള്ളയടിക്കരുതെന്നും സ്ഥലം സൗജന്യമായി വിട്ടു നൽകണമെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കുമെന്ന് ഉറപ്പാണ്. സുരേഷ് ഗോപിയുടെ പ്രചരണത്തിന് പുതിയ മാനം നൽകാനാണ് പ്രധാനമന്ത്രി ജനുവരി ആദ്യ വാരം തൃശൂരിലെത്തുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ