എരുമപ്പെട്ടി നെല്ലുവായ് തെക്കുമുറിയിൽ റോഡരികിലെ വാഹന പാർക്കിങ് തർക്കം കത്തിക്കുത്തിൽ കലാശിച്ചു.

നെല്ലുവായ് തെക്കുമുറി വീട്ടിൽ രഞ്ജിത്ത് (35), ഭാര്യ കാവ്യ (27) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരേയും നാട്ടുകാർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ നെല്ലുവായ് തെക്കുമുറി കാർത്തിക നിവാസിൽ രാജീവ് (32), റിനേഷ് (28) എന്നിവരെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഐ. മാരായ കെ. അനുദാസ്, കെ.പി. ഷീബു, എ.എ സ്.ഐ. കെ. ഓമന, എ.വിസജീവൻ, സുരേഷ് ബാബു, എ.ബി. ഷിഹാബുദ്ദീൻ, കെ. സഗുൺ, സ്വാലിഹ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിച്ചൂർ സ്വദേശികളായ അനൂപും ഷാജനും കണ്ടാലറിയാവുന്ന രണ്ടുപേരും ആക്രമണം നടത്തിയ സംഘ ത്തിലുണ്ടായിരുന്നെന്ന് പറയുന്നു.

കഴിഞ്ഞ ദിവസം രാത്രി 10.30-ന് വന്ദന ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം തെക്കുമുറി റോഡിലാണ് തർക്കം നടന്നത്. രഞ്ജിത്തിന്റെ വീടിനുസമീപം റോഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ ടാക്സ‌ിയും ക്വാളിസ് കാറും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബൈക്കിലെത്തിയ അയൽ വാസികളാണ് തർക്കം തുടങ്ങിയത്. കൂടുതൽ പേർ എത്തിയതോടെ കൈയേറ്റത്തിലെത്തി. ഇതിനിടയിൽ രാജീവ് കത്തി ഉപയോഗിച്ച് രഞ്ജിത്തിന്റെ വയറ്റിലും പുറത്തും അഞ്ച് തവണ കുത്തി. തടയാനെത്തിയപ്പോൾ ഭാര്യ കാവ്യയുടെ കയ്യിനും കുത്തേറ്റു എന്നാണ് പറയുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍