കള്ളപണം സൂക്ഷിക്കാനുള്ള ഇടങ്ങളായി സഹകരണ മേഖലയെ മാറ്റിയെന്ന് തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. സി.പി.എം നേതാക്കൾ ഒരുമിച്ച് കൂടിയാണ് കരുവന്നൂരിൽ കള്ള പണ ഇടപാടിനുള്ള ആസൂത്രണം നടത്തിയിട്ടുള്ളത്. പാർട്ടിയും ക്രൈബ്രാഞ്ചും അന്വേഷണം നടത്തി നേതാക്കളെ വെള്ളപൂശി വിശുദ്ധന്മാരാക്കി കൈ കഴുകി രക്ഷപെടാനുള്ള ശ്രമമാണ് " ഇ ഡി " അന്വേഷണത്തിലൂടെ പൊളിഞ്ഞു പോയത്.
പണം നിക്ഷേപിച്ച് പ്രതിസന്ധിയിലായ സാധാരണ ജനങ്ങളും കടക്കെണിയിൽ പെടുത്തി ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങളെയും വഴിയാധാരമാക്കി മാറ്റിയ ജില്ലയിലെ സി.പി.എം.നേതൃത്വത്തെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റേത്. സഹകരണ കൊള്ള നടത്തിയവരെ മുഴുവൻ കൽതുറങ്കലിൽ അടച്ചിട്ടെ കോൺഗ്രസിന്റെ പ്രതിഷേധ സമരം അവസാനിക്കുകയുള്ളു എന്നും ജോസ് വള്ളൂർ പറഞ്ഞു.
കരുന്നൂരിൽ സി.പി.എം നടത്തിയ സഹകരണ കൊള്ളക്കെതിരെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ "സഹകരണ സംരക്ഷണ സത്യാഗ്രഹം " ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് പി.ജി ജയദീപ് അദ്ധ്യക്ഷത വഹിച്ചു. സമാപന സത്യാഗ്രഹം കെ.പി.സി.സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് മുഖ്യ പ്രസംഗം നടത്തി.
എൻ.ആർ സതീശൻ , എം.എ രാമകൃഷ്ണൻ , പി.എൻ വൈശാഖ്, എസ്.എ.എ ആസാദ്, എൻ.ആർ രാധാകൃഷ്ണൻ , അഡ്വ , ബിജു വർഗ്ഗീസ്, ഡോക്ടർ ജോയൽ മഞ്ഞില, പി.രാധാകൃഷ്ണൻ, ബുഷറ റഷീദ്, സിന്ധു സുബ്രമണ്യൻ, നെബീസ നാസറലി , കമലം ശ്രീനിവാസൻ, സി.എ ശങ്കരൻ കുട്ടി, അഡ്വ , ടി.എസ് മായാദാസ് , വറീത് ചിറ്റിലപ്പിള്ളി, ജയൻ മംഗലം, സി കെ രാമചന്ദ്രൻ, സൈറാബാനു, മാർട്ടിൻ കൊട്ടേക്കാട്, വർഗ്ഗീസ് വാകയിൽ , പി.എസ് റഫീഖ്, സിബി മാത്യു, എൽദോ തോമസ്, എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇





0 അഭിപ്രായങ്ങള്‍