കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കുടികിടപ്പ് അവകാശി തോമസിന് താമസ സൗകര്യമൊരുക്കി സര്ക്കാര് കിടക്ക വീണ്ടെടുക്കണമെന്ന് രമ്യ ഹരിദാസ് എം പി. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ ഒരുവാര്ഡിലെ കട്ടിലില് കഴിഞ്ഞ 10 വര്ഷമായി സ്ഥിരതാമസമാക്കിയ തോമസിനെ കുറിച്ച് പുറത്ത് വി്ട്ട വാര്ത്തയോട്് പ്രതികരിക്കുകയായിരുന്നു എം പി.
തോമസിന് താമസിക്കാന് സൗകര്യമില്ലെങ്കില് അത് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്ക്കുണ്ട്. അല്ലാതെ രോഗികള്ക്കായുള്ള പരിമിത സൗകര്യം ഒരു വ്യക്തിക്ക് പതിച്ച് നല്കുന്ന പ്രവണത അംഗീകരിക്കാനാകില്ല. വിഷയം ആരോഗ്യ മന്ത്രി നേരിട്ട് ബോധ്യപെട്ടതിനാല് അവര് നടപടിയെടുക്കേണ്ടതാണ്. മന്ത്രിയുമായി വിഷയം സംമ്പന്ധിച്ച് ചര്ച്ച ചെയ്യുമെന്നും രമ്യ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്