കുമരനെല്ലൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യസമരത്തിലെ ഗാന്ധിജി എന്ന വിഷയത്തിൽ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്ലാസ് എടുത്തു.
ഒന്നാംകല്ല് എൻ.എസ്.എസ് കരയോഗം ഹാളിൽ വായനശാല പ്രസിഡന്റ് ജൂലി ഷാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ഡിവിഷൻ കൗൺസിലർ മല്ലിക സുരേഷ് ഉദ്ഘാടനം ചെയ്തു. വായനശാല രക്ഷാധികാരി ശ്രീനാഥ് പുഴങ്കര , വായനശാല വൈസ് പ്രസിഡന്റ് അബ്ദുൾ സലാം, വായനശാല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. ഹസൻ, മായ സുനിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു. വായനശാല സെക്രട്ടറി സജിത സേതു നന്ദി രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍