മുണ്ടത്തിക്കോട് എൻ.എസ്.എസ് എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്ക്കീം വിദ്യാർത്ഥികളും അദ്ധ്യാപകരും ഗാന്ധി ജയന്തി ദിനത്തിൽ പാതിരിക്കോട്ടുകാവ് ക്ഷേത്രപരിസരം ശുചീകരിച്ചു.

 മുണ്ടത്തിക്കോട് എൻ. എസ്. എസ്. ഹയർ സെക്കന്ററി സ്ക്കൂൾ നാഷണൽ സർവീസ് സ്ക്കീം വിദ്യാർത്ഥികളും അദ്ധ്യാപകരും ഗാന്ധി ജയന്തി ദിനത്തിൽ പാതിരിക്കോട്ടുകാവ് ക്ഷേത്രപറമ്പിലെ ആൽവൃക്ഷ തറകളും പരിസരവും വൃത്തിയാക്കി. ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തിയാണ് പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്.


ഡിവിഷൻ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ജി. പി. ശ്രേയസ് അദ്ധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ രോഹിണി ടീച്ചർ ഗാന്ധി ജയന്തി സന്ദേശം നൽകി. എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ് രാജു മാരാത്ത്, കൗൺസിലർ രമണി പ്രേമദാസൻ, പി. ടി. എ. പ്രസിഡന്റ് കെ. ചന്ദ്രദാസ്, ശോഭ ടീച്ചർ, രശ്മി ജി. നായർ എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍