അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാനയെ പ്രകോപിപ്പിച്ചയാൾ പിടിയിൽ. തൃശൂർ കയ്പമംഗലം സ്വദേശി ഷബീർ ആണ് വനം വകുപ്പിന്‍റെ പിടിയിലായത്. ഇന്നലെയായിരുന്നു നിരവധി വിനോദ സഞ്ചാരികൾ ഉള്ള സമയത്ത് പ്രതിയുടെ പരാക്രമം. കബാലി എന്ന ആന പ്രകോപിതനാകുകയും റോഡിൽ കിടന്ന കാർ കൊമ്പ് കൊണ്ട് ഉയർത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.പ്രകോപിതനായ ആനയുടെ ആക്രമണത്തിൽ നിന്ന് വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഞായറാഴ്ച രാത്രി ഏഴരയോടെ അമ്പലപ്പാറ പെൻസ്‌ട്രോക്ക് പൈപ്പിനടുത്തായിരുന്നു സംഭവം.
റോഡിനു നടുവിൽ നിൽക്കുന്ന ആനയെ കണ്ട് ഏതാനും വാഹനങ്ങൾ മുന്നോട്ടു പോകാതെ റോഡിൽ കുടുങ്ങി. ഇതിനിടെയായിരുന്നു കാറിൽ നിന്നും പുറത്തിറങ്ങിയ യുവാവിന്റെ പരാക്രമം. ആനയുടെ അടുത്തെത്തി പലതവണ ഇയാൾ ബഹളം വച്ചു. നിരന്തരം ശല്യം ചെയ്തതോടെ കബാലി പ്രകോപിതനായി. ഇതോടെ ആന പ്രകോപിതനായി. തുടർന്ന് മുന്നോട്ടുവന്ന ആന മുന്നിൽക്കിടന്ന കാർ കുത്തിയുയർത്താൻ ശ്രമിച്ചു. അതിന് മുൻപ് കാറിലെ യാത്രക്കാർ ഇറങ്ങി ഓടിയിരുന്നു.
മറ്റൊരു വാഹനത്തിലെത്തി പ്രകോപനം സൃഷ്ടിച്ച യുവാവും ഇതിനിടെ ഓടിമാറി. മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലേക്ക് വന്നിരുന്ന കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറുടെ ഇടപെടലിനെ തുടർന്ന് ആന പിന്തിരിയുകയായിരുന്നു. കബാലി യുവാവിന് നേരെ തിരിഞ്ഞതോടെ കെ.എസ്.ആർ.ടി.സി ബസ് ഫോൺ മുഴക്കുകയായിരുന്നു. ഇതോടെയാണ് ആന കാടു കയറിയത്.
അമ്പതോളം വാഹനങ്ങൾ മുക്കാൽ മണിക്കൂർ നേരം റോഡിൽ കുടുങ്ങിക്കിടന്നു. സെപ്തംബര്‍ ആദ്യ വാരത്തില്‍ തമിഴ്നാട് മുതുമലയിൽ റോഡരികിൽ വച്ച് കാട്ടാനയെ ശല്യം ചെയ്തതിന് രണ്ട് മലയാളി യുവാക്കൾക്ക് 10,000 രൂപ പിഴ ചുമത്തിയിരുന്നു. ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കളിൽ ഒരാൾ ബൈക്കിൽ നിന്നിറങ്ങി ആനയുടെ ഫോട്ടോയെടുക്കാൻ തുടങ്ങിയതിന് പിന്നാലെയായിരുന്നു കാട്ടാനയെ ശല്യം ചെയ്തത്. ബഹളംവച്ചും മറ്റും ആനയുടെ ശ്രദ്ധ ആകർഷിക്കാൻ യുവാവ് ശ്രമിക്കുകയായിരുന്നു.
ഇടയ്ക്കിടെ യുവാവിന് നേരെ ആന തിരിഞ്ഞെങ്കിലും ഇത്തിരി മുന്നോട്ടാഞ്ഞതോടെയാണ് യുവാവ് അൽപമൊന്ന് പിന്മാറിയത്. പിന്നീട് എതിർ വശത്തേക്ക് ഓടി മാറി വീണ്ടും ആനയുടെ ദൃശ്യങ്ങൾ പകർത്താനും ശല്യം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യം പകർത്തുന്നതിനിടെ ആന യുവാവിന് നേരെ തിരിയുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ഇതുവഴി വന്ന യാത്രക്കാർ ഈ ദൃശ്യങ്ങൾ പകർത്തി വനംവകുപ്പി പരാതി നൽകുകയായിരുന്നു. ഇതോടെയാണ് യുവാക്കള്‍ക്ക് പിഴയിട്ടത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍