കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോയ വിയ്യൂർ സബ് ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു.

 കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോയ വിയ്യൂർ സബ് ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഷിയാസ് ആണ് പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി നമ്പർ രണ്ട് കോടതിയിൽ ഹാജരാക്കാനായി ഇന്നലെ രാവിലെയാണ് വിയ്യൂർ സബ്ബ് ജയിലിൽ നിന്നും തൃശൂർ എ.ആർ ക്യാമ്പിലെ രണ്ട് പൊലീസുകാർക്കൊപ്പം വിട്ടത്. 

വൈറ്റിലയിൽ നിന്നും മേനക ബസിൽ കയറുവാൻ ശ്രമിക്കെ ഒരു പൊലീസുകാരൻ ആദ്യം ബസിൽ കയറിയതിന് പിന്നാലെ ബസിൽ കയറേണ്ട ഷിയാസ് പിന്നിലുണ്ടായിരുന്ന പൊലീസുകാരനെ ചവിട്ടി വീഴ്ത്തി ഓടി രക്ഷപ്പെടുകയായിരുന്നു. ആലുവ കടങ്ങലൂർ സ്വദേശിയാണ് പ്രതി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍