ഇടതു പക്ഷ സർക്കാരിനോടുള്ള അന്ധമായ വിരോധം കൊണ്ട് ആർ.എസ്.എസിൻ്റെ വേട്ടപട്ടികളെ കോൺഗ്രസ് കേരളത്തിലേക്ക്‌ സ്വാഗതം ചെയ്യുകയാണെന്നും തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി ഇ.ഡി.ഇലക്ഷൻ വർക്ക് ചെയ്യുകയാണെന്നും എ.സി. മൊയ്തീൻ എം.എൽ.എ പറഞ്ഞൂ.

 

ഇടതു പക്ഷ സർക്കാരിനോടുള്ള അന്ധമായ വിരോധം കൊണ്ട് ആർ.എസ്.എസിൻ്റെ വേട്ടപട്ടികളെ കോൺഗ്രസ് കേരളത്തിലേക്ക്‌ സ്വാഗതം ചെയ്യുകയാണെന്നും തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വേണ്ടി ഇ.ഡി.ഇലക്ഷൻ വർക്ക് ചെയ്യുകയാണെന്നും എ.സി. മൊയ്തീൻ എം.എൽ.എ പറഞ്ഞൂ. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ബി.ജെ.പി, കോൺഗ്രസ്,മാധ്യമ കൂട്ടുകെട്ടിനെതിരെ എൽ.ഡി.എഫ് കുന്നംകുളം മണ്ഡലം കമ്മറ്റി നടത്തിയ കാൽനട പ്രചരണ ജാഥയുടെ വേലൂരിൽ സമാപന പൊതു യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബി.ജെ.പിയും ആർ.എസ്.എസും നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ രാജ്യം മുഴുവനുള്ള എതിർ രാഷ്ട്രീയ പാർട്ടി നേതാക്കളെ ഇ.ഡി.യെ ഉപയോഗിച്ച് വേട്ടയാടുകയാണ്. കേരളത്തിൻ്റെ സാമ്പത്തിക പുരോഗമനം തടസപ്പെടുത്താനും സാധാരണക്കാരുടേയും കർഷകരുടേയും ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്തി ഇവിടെ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. കരിവന്നൂർ ബാങ്കിൽ ക്രമക്കേടു നടത്തിയവർക്കെതിരെ ഇടതുപക്ഷ സർക്കാർ ശക്തമായ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.ഒരാളേയും സംരക്ഷിക്കാൻ സി.പി.എം ശ്രമിച്ചിട്ടില്ല. തൃശൂർ മണ്ഡലം പിടിച്ചെടുക്കുവാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണ് ഇ.ഡിയുടെ അസാധാരണ നടപടിക്ക് പുറകിലുള്ളത്. ഇതിന് കോൺഗ്രസ് കൂട്ട് നിൽക്കുകയാണ്.

ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് വിളിച്ച് വരുത്തുന്ന ജനപ്രതിനിധികളേ പോലും മർദ്ധിച്ച് സി.പി.എം നേതാക്കളുടെ പേര് പറയിപ്പിക്കുവാനാണ് ഇ.ഡി.ശ്രമിക്കുന്നത്. കരിവന്നൂർ ക്രമക്കേടിനെതിരെ പദയാത്ര നടത്തിയ സുരേഷ് ഗോപി ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസിനെതിരെ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ബി.ജെ.പി നേതാക്കളാ സുരേഷ് ഗോപിയും  സുരേന്ദ്രനും കുഴൽപ്പണത്തിൻ്റെ പങ്ക് പറ്റിയിട്ടുണ്ടെന്നും. സഹകര പ്രസ്ഥാനങ്ങളെ തകർക്കുവാനുള്ള ഇ.ഡി.യുടെ പരിശ്രമത്തിനെതിരെ ശക്തമായ ജനകീയ പോരാട്ടം നടത്തുമെന്നും എ.സി. മൊയ്തീൻ എം.എൽ.എ പറഞ്ഞൂ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍