ചാവക്കാട് - വടക്കാഞ്ചേരി റോഡില്‍ ഗതാഗത നിയന്ത്രണം

ചാവക്കാട് - വടക്കാഞ്ചേരി റോഡില്‍ ചാവക്കാട് ടൗണിനും താലൂക്ക് ആശുപത്രി ജംഗ്ഷനും ഇടയില്‍ കലുങ്കിന്റെ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ (ഒക്ടോബര്‍ 18) ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

 മമ്മിയൂര്‍ ഭാഗത്തുനിന്ന് ചാവക്കാട് ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ ഗുരുവായൂര്‍ പടിഞ്ഞാറെ നട - ഗുരുവായൂര്‍ - കാരേക്കാട് റോഡ് -പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്കും, ചെറിയ വാഹനങ്ങള്‍ മുതുവട്ടൂര്‍ - കോടതി - താലൂക്ക് ആശുപത്രി ജംഗ്ഷന്‍ - സഹകരണ റോഡ് വഴി ചാവക്കാട് ഭാഗത്തേക്കും പോകേണ്ടതാണ്. 

ചാവക്കാട് നിന്ന് ഗുരുവായൂര്‍/ കുന്നംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വടക്കേ ബൈപ്പാസ് - കോടതി വഴി പോകേണ്ടതാണെന്ന് ചാവക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍