ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1199   ചിങ്ങം 21

കാർത്തിക  / സപ്തമി

2023 സെപ്റ്റംബർ 6, ബുധൻ,

അഷ്ടമിരോഹിണി വ്രതം


ഇന്ന്;

                 ശ്രീകൃഷ്ണ ജയന്തി !

          *****************************

[ശ്രീകൃഷ്ണന്റെ 5250-ാം ജന്മവാർഷികം, (ജന്മാഷ്ടമി). നാളെ ദഹിഹണ്ടി' 

(ഉത്‌ലോത്സവം അഥവാ ഉറിയടി) ഉത്സവം !


ആറന്മുള അഷടമിരോഹിണി വള്ളസദ്യ !

.    ്്്്്്്്്്്്്്്്്്്്്്്്്്്്്


പ്രതിഭകളെ സ്വന്തമാക്കാനുള്ള ലോകദിനം [Global Talent Aquisition Day]

.   ്്്്്്്്്്്്്്്്്്്്്്്്്്്്്


'നീട്ടിവയ്ക്കൽ തന്ത്ര'ത്തിനെതിരേയുള്ള ദേശീയ പോരാട്ട ദിനം !

                Fight Procrastination Day !

              ****************************


* പാകിസ്ഥാൻ : ഡിഫൻസ് ഡേ !

* സാവു ടോം / പ്രിൻസിപെ:

   സശസ്ത്രസൈന്യ ദിനം !

* സ്വാസിലാൻഡ്: സ്വാതന്ത്ര്യ ദിനം!

* ബോൺഎയർ: പതാക ദിനം !

* USA ; 

*നാഷണൽ കോഫി ഐസ്‌ ക്രീം ഡേ !

  [National Coffee Ice Cream Day]

*National Read a Book Day !

*National Color Blind Awareness Day !

*National Suicide Prevention Month     !

*Fight Procrastination Day  !

*National Another Look Unlimited Day !


          *ഇന്നത്തെ മൊഴിമുത്ത്*

          ്്്്്്്്്്്്്്്്്്‌്‌്‌്

''പുറത്തിറങ്ങാറില്ല കാരണം രണ്ട്. 

ഒന്ന്, കണ്ണിനു നല്ല സുഖം ഇല്ല. 

രണ്ട്, വസ്ത്രധാരണവും വളരെ പരിമിതമാക്കേണ്ടുന്ന ഘട്ടമാണ്. വലിയതും ചെറിയതുമായ ഒരു മുണ്ട്. ഞാൻ പുറത്തു പോകുമ്പോൾ അത് എടുക്കും. വന്നാൽ ഭാര്യ ഉടുക്കും. പുറത്തുപോയ അവസരത്തിൽ ഭാര്യ കുളിച്ചാൽ ഈറനുമായി എന്റെ പ്രത്യാഗമനം വരെ ഉള്ളിൽ ഇരിക്കും.”


             [ -വിഷ്ണു ഭാരതീയൻ ]

            **************************


IAS ൽ നിന്നും രാജിവച്ച് കോൺഗ്രസ് രാഷട്രീയത്തിൽ എത്തുകയും മുന്ന് തവണ എം.പി യും ആരോഗ്യ - കുടുംബക്ഷേമ വകുപ്പിന്റെയും ടെക്സ്റ്റയിൽസ് മന്ത്രാലയത്തിന്റെയും വാർത്താ പ്രക്ഷേപണ വകുപ്പിന്റെയും പെട്രോളിയം പ്രകൃതി വാതകം, പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളുടെയും ചുമതല വഹിച്ചിട്ടുള്ള മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കോൺലോകസഭ അംഗവുമായിരുന്ന എസ്. കൃഷ്ണകുമാറിന്റെയും(1939 ),


മലയാള തമിഴ് സിനിമയിൽ അഭിനയിക്കുന്ന ഒരു MBBS ബിരുദ്ധ ധാരിയായ, അടുത്തിടെ പൊന്നിയിൽ ശെൽവൻ എന്ന പടത്തിൽ പൂങ്കുഴലിയുടെ ഭാഗം അഭിനയിച്ച, തിരുവനന്തുപുരത്ത് ജനിച്ചു വളർന്ന ഐശ്വര്യ ലക്ഷ്മിയുടെയും (1990),


തമിഴ് ചാനല്‍ 'സണ്‍ ടിവി'യിലെ അവതാരകനും മണല്‍ നഗരം, എങ്ങെയും നാന്‍ ഇരുപ്പേന്‍   (തമിഴ് ചിത്രങ്ങള്‍) ടൂര്‍ണമെന്റ്, ദ ത്രില്ലര്‍, സാന്റ് സിറ്റി തുടങ്ങി തമിഴ് / മലയാള ചിത്രങ്ങളിലും അഭിനയിച്ച ചലച്ചിത്ര അഭിനേതാവും ടെലിവിഷന്‍ അവതാരകനുമായ പ്രജിന്റേയും (1985),


ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനും, നിർമ്മാതാവും, സംവിധായകനുമായ രാകേഷ് റോഷൻ എന്നറിയപ്പെടുന്ന രാകേഷ് റോഷൻ ലാൽ നഗ്രത്തിന്റെയും (1949),


എച്ച്ബിഒ സീരീസിലെ സ്ട്രിംഗർ ബെൽ (2002-2004), ബിബിസി വൺ സീരീസിലെ ഡിസിഐ ജോൺ ലൂഥർ (2010-2019), നെൽസൺ മണ്ടേലുടെ റോളിലും  പ്രശസ്തനായ, മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും മികച്ച നായക നടനുള്ള പ്രൈംടൈം എമ്മി പുരസ്‌കാരവും നേടിയ ഇദ്രിസ് എൽബ എന്ന ബ്രിട്ടീഷ് താരത്തിന്റേയും (1972)  ജന്മദിനം !


ഇന്നത്തെ സ്മരണ !!!

***********************


കല്ലന്മാർത്തൊടി രാവുണ്ണിമേനോൻ മ.

(1900 -1947)

പോഞ്ഞിക്കര റാഫി മ. (1924 -1992 )

ബി. സി ശേഖർ മ. (1929 -2006)

മാവേലിക്കര പൊന്നമ്മ മ. (-1995)

സള്ളി പ്രുധോം മ. ( 1839 -1907)

മാർഗരറ്റ് സാംഗർ മ. (1879 -1966)

അകിര കുറൊസാവ മ. (1910-1998 )


വിഷ്ണു ഭാരതീയൻ ജ. (1892 -1981)

പുത്തൻകാവ് മാത്തൻതരകൻ ജ. (1903 -1993)

എം.ഒ.എച്ച്. ഫാറൂഖ് ജ. (1937-2012)

ശരത് ചന്ദ്ര ബോസ് ജ. (1889-1950)

ജോൺ ഡാൽട്ടൺ ജ. (1766 -1844)

അബ്ദുൽ ഖാദർ അൽ-ജസാഇരി ജ. (1808-1883)

ജോൺ ഡാൽമെയെർ ജ. (1830 -1883)

എഡ്വാർഡ് ആപ്പിൾടൺ ജ. (1892-1965)

പോൾ ഡൗഗെർറ്റി ജ. (1877 -1947)

റവ. യുസ്തൂസ് യോസഫ് ജ. (1835-1887)


ചരിത്രത്തിൽ ഇന്ന്…

*************************


1939 - രണ്ടാം ലോക മഹായുദ്ധം ; ദക്ഷിണാഫ്രിക്ക, കാനഡ എന്നീ രാജ്യങ്ങൾ ജർമനിയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.


1942 - ദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ചു.


1968 - ബ്രിട്ടീഷ് കോളനിയായിരുന്ന സ്വാസിലാന്റിനു സ്വാതന്ത്ര്യം ലഭിച്ചു.


1991 - എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് രാജ്യങ്ങളുടെ സ്വാതന്ത്ര്യം സോവിയറ്റ് യൂണിയൻ അംഗീകരിച്ചു .


1991 - ലെനിൻഗ്രാഡിന്റെ പേര് സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നാക്കി മാറ്റുന്നതിന് റഷ്യൻ പാർലമെന്റ് അംഗീകാരം നൽകി. ഒക്ടോബർ 1 മുതലാണ് മാറ്റം.


1995 - ബാൾട്ടിമോർ ഓറിയോൾസിലെ കാൽ റിപ്‌കെൻ ജൂനിയർ തന്റെ തുടർച്ചയായ 2,131-ാം ഗെയിമിൽ കളിച്ചു, 56 വർഷമായി നിലനിന്ന റെക്കോർഡ് തകർത്തു.,


1997 - വെയിൽസ് രാജകുമാരി ഡയാനയുടെ സംസ്കാരം ലണ്ടനിൽ നടന്നു . ഒരു ദശലക്ഷത്തിലധികം ആളുകൾ തെരുവുകളിൽ അണിനിരന്നു, ലോകമെമ്പാടുമുള്ള 2 1 ⁄2 ബില്യൺ ആളുകൾ ടെലിവിഷനിൽ കണ്ടു.


2003 - മഹ്മൂദ് അബ്ബാസ് പലസ്തീൻ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചു . 


2007 - Operation orchard , സിറിയക്കെതിരായ ഇസ്രായൽ സൈനിക നീക്കം തുടങ്ങി.


2012 - തുർക്കിയിലെ ഇസ്മിർ പ്രവിശ്യാ തീരത്ത് ഗ്രീക്ക് ഈജിയൻ ദ്വീപുകൾക്ക് സമീപം മത്സ്യബന്ധന ബോട്ട് മറിഞ്ഞ് 61 പേർ മരിച്ചു .


2013 - ഹ്വാംഗെ നാഷണൽ പാർക്കിലെ വേട്ടക്കാർ നാൽപ്പത്തിയൊന്ന് ആനകൾക്ക് ഉപ്പുചട്ടികളിൽ സയനൈഡ് വിഷം കലർത്തി . 


2018 - ഇന്ത്യൻ രാജ്യങ്ങളിൽ സ്വവർഗരതി നിയമവിധേയമാക്കിക്കൊണ്ട്, മുതിർന്നവർ തമ്മിലുള്ള എല്ലാ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവും ഇന്ത്യൻ സുപ്രീം കോടതി കുറ്റകരമല്ലാതാക്കി. 


2022 - ബോറിസ് ജോൺസൺ യുണൈറ്റഡ് കിംഗ്ഡത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു, പകരം ലിസ് ട്രസ് നിയമിതനായി . 


2022 - റുസ്സോ-ഉക്രേനിയൻ യുദ്ധം : ഉക്രെയ്ൻ അതിന്റെ ഖാർകിവ് പ്രത്യാക്രമണം ആരംഭിച്ചു, റഷ്യൻ സേനയെ അത്ഭുതപ്പെടുത്തി, 3,000 ചതുരശ്ര കിലോമീറ്റർ ഭൂമി തിരിച്ചുപിടിച്ചു, അടുത്ത ആഴ്ചയ്ക്കുള്ളിൽ ഓസ്കിൽ നദിയുടെ പടിഞ്ഞാറുള്ള ഖാർകിവ് പ്രദേശം മുഴുവൻ തിരിച്ചുപിടിച്ചു. 


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***'ഇന്ത്യ സഖ്യ'യോഗം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍  ചേര്‍ന്നു. 


ഈ മാസം 18 മുതലാരംഭിക്കുന്ന അഞ്ചുദിവസത്തെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട സമീപനങ്ങളെ പറ്റി ചര്‍ച്ച ചെയ്യാനാണ് മല്ലികാര്‍ജുന ഖാര്‍ഗെയുടെ വസതിയിലെ യോഗം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏകീകൃത സിവില്‍ കോഡ്, വനിതാ സംഭരണ ബില്‍,ഭ രണഘടനയില്‍ നിന്നും ഇന്ത്യയുടെ പേര് മാറ്റാനുള്ള പ്രമേയം എന്നിവ കേന്ദ്രം അവതരിപ്പിച്ചേക്കും എന്നുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇന്ത്യാസഖ്യം യോഗം വിളിച്ചു ചേര്‍ത്തത്. 


***ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ; കോവിന്ദ്‌ 3 മാസംമുമ്പ്‌ "പണി' തുടങ്ങി


സംഘപരിവാറിന്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ അജൻഡ നടപ്പാക്കുന്നതിനുള്ള കൂടിയാലോചനകൾക്ക്‌ കഴിഞ്ഞ ജൂൺ മുതൽ തന്നെ മുൻരാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ തുടക്കമിട്ടതായി സൂചന. പുതിയ പാർലമെന്റിന്റെ ഉദ്‌ഘാടനത്തിനു പിന്നാലെ ജൂൺ രണ്ടിന്‌ ആഭ്യന്തര മന്ത്രി അമിത്‌ ഷായും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി കെ മിശ്രയും കോവിന്ദിനെ വസതിയിലെത്തി കണ്ടിരുന്നു. 


*** വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ഇബിക്ക് വീണ്ടും തിരിച്ചടി. 


150 മെഗാ വാട്ട് വൈദ്യുതി വാങ്ങാനുള്ള ലഘു കരാറിലും  യൂണിറ്റിന് 7 രൂപ 60 പൈസ മുതൽ 9 രൂപ 36 പൈസ വരെയാണ് കമ്പനികൾ മുന്നോട്ട് വെച്ചത്. നിരക്ക് കുറക്കണമെന്ന് കെഎസ്ഇബി കമ്പനികളോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ചർച്ച തുടരും. 


നടപടി ക്രമങ്ങളുടെ വീഴ്ച പറഞ്ഞ് റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലാണ് സർക്കാറും കെഎസ്ഇബിയും.  ആര്യാടൻ മുഹമ്മദിന്‍റെ കാലത്ത് 25 വർഷത്തേക്ക് ഒപ്പിട്ട കരാറായിരുന്നു ഈ മെയ് 10ന് റദ്ദാക്കിയത്. ഇതോടെ 465 മെഗാ വാട്ട് കുറഞ്ഞു. മഴയും കുറഞ്ഞതോടെ പ്രതിസന്ധി ഇരട്ടിച്ചു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് കിട്ടിയിരുന്ന വൈദ്യുതിക്ക് ഇപ്പോൾ 9 രൂപ ശരാശരി നൽകിയാണ് പ്രതിദിനം പവർ എക്സ്ചേഞ്ചിൽ നിന്നും വാങ്ങുന്നത്.


പ്രാദേശികം

***************


*** പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്‌ ; പോളിംഗ്‌ 72.91 ശതമാനം 


 ആറ് മണിക്ക് ശേഷവും ചില ബൂത്തുകളില്‍ വോട്ട് ചെയ്യാനുള്ളവരുടെ വരി ഉണ്ടായിരുന്നു. ഇവര്‍ക്ക് ടോക്കണ്‍ നില്‍കിയ ശേഷമാണ് സമയ പരിധിക്ക് ശേഷം വോട്ട് ചെയ്യിപ്പിച്ചത്. ബൂത്തുകളില്‍ നിന്നുള്ള അന്തിമ കണക്കുകളുടെ അടിസ്ഥാനത്തില്‍ പോളിങ് ശതമാനത്തില്‍ ചെറിയ മാറ്റങ്ങളുണ്ടായേക്കാം. 8 വെള്ളിയാഴ്ചയാണ്‌ വോട്ടെണ്ണല്‍. 2021-ലെ പൊതുതിരഞ്ഞെടുപ്പില്‍ 74.84 ശതമാനമായിരുന്നു പോളിങ്.


***'പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. 


ഗുണ്ടകൾ തന്നെ ആക്രമിക്കാൻ ശ്രമിച്ചെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. പോളിങ്ങിൽ ഉദ്യോഗസ്ഥർ സഹകരിച്ചില്ല. നിരവധി പേർക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നും വോട്ടിങ് യന്ത്രം വേഗത കുറഞ്ഞതിനാൽ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചു പോയെന്നും  ചാണ്ടി ഉമ്മൻ പറഞ്ഞു‌.


***ഗണേഷിനെ മന്ത്രിയാക്കരുത്‌;  സഹോദരി ഉഷ

   

 കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് നിലനില്‍ക്കുമ്പോള്‍ കെ.ബി.ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സഹോദരി ഉഷ മോഹന്‍ദാസ്. ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ടുവേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു.

കുടുംബസ്വത്ത് ഗണേഷ് കുമാറുമായി ബന്ധപ്പെട്ട പരാതി മാത്രമാണ് മുന്‍പ് മുഖ്യമന്ത്രിയോട് പറഞ്ഞത്. അച്ഛന്‍ തയാറാക്കിയ വില്‍പത്രവും മറ്റു രേഖകളും കാണിച്ചു. 


***ഒറ്റദിവസം 8.79 കോടി കലക്‌ഷൻ ; റെക്കോഡടിച്ച്‌ കെഎസ്‌ആർടിസി


കൂടുതൽ ബസ്‌ നിരത്തിലിറക്കി പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോഡുമായി കെഎസ്‌ആർടിസി. ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച വരുമാനം 8.79 കോടിയായി ഉയർന്നു. ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടിയെന്ന റെക്കോഡാണ്‌ മറികടന്നത്‌. ആ​ഗസ്‌ത്‌ 26 മുതൽ സെപ്‌തംബർ നാലുവരെയുള്ള 10 ദിവസം 70.97 കോടി രൂപയുടെ ആകെ വരുമാനം നേടി. ഇതിൽ അഞ്ചുദിവസം ഏഴുകോടി രൂപ കടന്നു.


***കെഎസ്‌ആർടിസിക്ക്‌ പുതുതായി 150 ബസ്സുകൾ കൂടി എത്തുന്നു. 


പ്ലാൻ ഫണ്ടിൽനിന്നുള്ള 75 കോടി രൂപ ഉപയോഗിച്ചാണ്‌ ബസുകൾ വാങ്ങുക. ഇതിൽ 131 ബസ്‌ അശോക്‌ ലൈലാൻഡിൽനിന്ന്‌ വാങ്ങും. സൂപ്പർ ഫാസ്‌റ്റുകളായാണ്‌ ഇവ സർവീസ്‌ നടത്തുക. ഇതിനുപുറമെ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ്‌ എസി ബസുകളും വാങ്ങും. ഇതിന്‌ 25 കോടി രൂപയാണ്‌ നീക്കിവച്ചത്‌. 20 ബസ്‌ എങ്കിലും വാങ്ങാൻ കഴിയുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.  ടെൻഡർ നടപടിയിലേക്ക് കടക്കും. 


 ***മലപ്പുറത്ത് ഭാര്യാപിതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൻ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി


 വഴിക്കടവ് പഞ്ചായത്തിലെ മരുത ആനടിയിൽ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. പ്രതിയായ വള്ളിക്കാട് സ്വദേശി മനോജ് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.


***' ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതുവിനെതിരായ സൈബർ അധിക്ഷേപം; ഫാന്റം പൈലി'ക്കെതിരേ കേസെടുത്തു


ഗീതു നല്‍കിയ പരാതിയില്‍ ‘ഫാന്റം പൈലി’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിനെതിരേയാണ് മണര്‍കാട് പോലീസ് കേസെടുത്തത്.


ഗര്‍ഭിണിയായ ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറക്കി സഹതാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന രീതിയിലാണ് സൈബറിടങ്ങളില്‍ ഗീതുവിനെതിരേ പ്രചാരണമുണ്ടായത്. ഗീതുവിനെ ആക്ഷേപിക്കുന്നരീതിയില്‍ വീഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരേയാണ്  പരാതി.


***300 കോടിയുടെ അന്താരാഷ്ട്ര ഹവാല ഇടപാട്; 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കൊച്ചി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്


കോട്ടയം സ്വദേശികളായ വി എസ് സുരേഷ് ബാബു, എ കെ ഷാജി,  ഏറ്റുമാനൂർ സ്വദേശി മുഹമ്മദ്‌ ഷിബു മുഹമ്മദ്‌ ഷിജു, എറണാകുളം സ്വദേശി സിറാജ്  എന്നിവരെ ആണ് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തടങ്കലിലാക്കിയത്


*** കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 


4 കിലോ സ്വർണവുമായി കോഴിക്കോട് മടവൂർ സ്വദേശി മുഹമ്മദ് ഫാറൂഖ്‌ എയർ  ഇൻറ്റലിജൻസിന്റെ പിടിയിലായി.


2.5 കോടി രൂപ വില മതിക്കുന്ന സ്വർണ ബിസ്കറ്റുകളും മാലയും കാപ്സ്യൂളുകളും പിടിച്ചെടുത്തു. അബുദാബിയിൽ നിന്നെത്തിയ ഇയാളുടെ അടി വസ്ത്രത്തിൽ നിന്ന് സ്വർണ മാലയും കണ്ടെടുത്തു. 70,000 രൂപയും വിമാന ടിക്കറ്റുമാണ് ഇയാൾക്ക് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നത്. അതേസമയം ജിദ്ദയിൽ നിന്നെത്തിയ മറ്റൊരു വിമാനത്തിൻ്റെ സീറ്റിന് അടിയിൽ നിന്നും സ്വർണ ബിസ്ക്കറ്റുകളും കണ്ടെടുത്തു. 


***കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിലെ മുഖ്യ ആസൂത്രകൻ സതീഷ് കുമാർ; ഇഡി


ഒന്നാം പ്രതി സതീഷ്കുമാർ രണ്ടാം പ്രതി പി പി കിരൺ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ ഡി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുള്ളത്. ബെനാമി വായ്പ ഇടപാടുകളിലൂടെ രണ്ടാം പ്രതി കിരൺ തട്ടിയെടുത്ത 24.57 കോടി രൂപയിൽ നിന്ന് 14 കോടിയും സതീഷ് കുമാറിന് കൈമാറിയെന്നും ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഹാജരാക്കിയ പ്രതികളെ കോടതി, വരുന്ന വെള്ളിയാഴ്ച മൂന്ന് മണി വരെ ഇ.ഡി കസ്റ്റഡിയിൽ വിട്ടു.


***സിറ്റി ഗ്യാസ്‌ പദ്ധതി ; തിരുവനന്തപുരത്തും ആലപ്പുഴയിലും യൂണിറ്റിന്‌ 5 രൂപ കുറച്ചു


ഉത്സവകാലം പരിഗണിച്ച്‌ സിറ്റിഗ്യാസ്‌ പദ്ധതിയുടെ ഗാർഹിക പിഎൻജി ഉപയോക്താക്കൾക്ക്‌ ആശ്വാസവുമായി വിതരണക്കാരായ എ ജി ആൻഡ്‌ പ്രഥം കമ്പനി.  ഇതോടെ രണ്ടുജില്ലയിലും സിറ്റിഗ്യാസ്‌ വില യൂണിറ്റിന്‌ 56 രൂപയിൽനിന്ന്‌ 51 രൂപയായി കുറയും. വിലക്കുറവ്‌ സെപ്‌തംബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന്‌ കമ്പനി അറിയിച്ചു.


ദേശീയം

***********


***ഇന്ത്യയുടെ വളർച്ച മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തോടെ; ലോകത്തിനാകെ നല്ലത്': പ്രധാനമന്ത്രി


ഔദ്യോഗിക കണക്കുകൾ പ്രകാരം 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമാണ്. മൂഡീസ് ഇൻവെസ്റ്റേഴ്‌സ് സർവീസ് വെള്ളിയാഴ്ച 2023ലെ കലണ്ടർ വർഷത്തേക്കുള്ള ഇന്ത്യയുടെ വളർച്ചാ പ്രവചനം 6.7 ശതമാനമായി ഉയർത്തിയിട്ടുണ്ട്. ശക്തമായ സേവന വിപുലീകരണവും മൂലധനച്ചെലവും വഴി ഏപ്രിൽ-ജൂൺ പാദത്തിൽ 7.8 ശതമാനം യഥാർത്ഥ ജിഡിപി വളർച്ചയ്ക്ക് കാരണമായെന്ന് മൂഡീസ് പറഞ്ഞു.


 ‘ജി-20യിൽ ഉൾപ്പെടാത്ത രാജ്യങ്ങളുടെ താൽപര്യങ്ങളും ഇന്ത്യ സംരക്ഷിക്കും’. ഗ്ലോബൽ സൗത്തിന്റെ താൽപര്യങ്ങളെ ഇന്ത്യയുടെ വളർച്ച സഹായിക്കും”- പ്രധാനമന്ത്രി പറഞ്ഞു.


***'വിദ്വേഷ പ്രസംഗത്തിൽ ഉദയനിധി സ്റ്റാലിനെതിരെ സ്വമേധയാ കേസെടുക്കണം'; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് 262 പ്രമുഖരുടെ കത്ത്


ന്യൂഡൽഹി: സനാതനധർമം പകർച്ചവ്യാധിയാണെന്നും ഉന്മൂലനം ചെയ്യപ്പെടണമെന്നുള്ള പരാമർശത്തിൽ തമിഴ്നാട് കായിക മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് 262 പ്രമുഖരുടെ കത്ത്. മുൻ ജഡ്ജിമാരും വിമുക്ത ഭടന്മാരും മുൻ സർക്കാർ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് സ്വമേധയാ കേസെടുക്കണം എന്നാവശ്യപ്പെട്ട് കത്തയച്ചത്.


*** ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി

 മാറ്റുന്നതിനുള്ള പ്രമേയം കേന്ദ്ര സര്‍ക്കാര്‍ പാർലമെന്റിൽ

കൊണ്ടു വന്നേക്കുമെന്ന് സൂചന.


ഇന്ത്യയുടെ പേര്  മാറ്റുന്നതിനെക്കുറിച്ച് 2022 ഡിസംബറില്‍ ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള ബിജെപി എംപി മിതേഷ് പട്ടേല്‍ ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നല്‍കിയ 'ഇന്ത്യ' എന്ന പേര് രാജ്യം കടന്നുപോയ അടിമത്ത കാലത്തെ സൂചിപ്പിക്കുന്നുവെന്നും പട്ടേല്‍ പറഞ്ഞിരുന്നു.


*** ക്യാംപസിനുള്ളില്‍ കീറിയ ജീന്‍സും സഭ്യമല്ലാത്ത വസ്ത്രവും ധരിക്കുന്നത് നിരോധിച്ച് കൊല്‍ക്കത്തയിലെ കോളേജ്. 


കൊല്‍ക്കത്തയിലെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് കോളേജ് അധികൃതരാണ് ഈ പുതിയ നയവുമായി രംഗത്തെത്തിയത്. കോളേജില്‍ പ്രവേശനം പൂര്‍ത്തിയാക്കുന്ന സമയത്ത് ഇതുസംബന്ധിച്ച സത്യവാങ്മൂലത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട് നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അവരുടെ രക്ഷകര്‍ത്താക്കളും ഈ സത്യവാങ്മൂലത്തില്‍ ഒപ്പിടണമെന്നാണ് കോളേജിന്റെ പുതിയ നയം.


***50 ലക്ഷം രൂപ കൈക്കൂലി; ഗെയിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും കൈക്കൂലി നൽകിയ ആളും അറസ്റ്റിൽ


ന്യൂഡൽഹി: 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) എക്‌സിക്യുട്ടീവ് ഡയറക്ടർ കെ ബി സിംഗിനെ സി ബി ഐ അറസ്റ്റ് ചെയ്തു. കൈക്കൂലി നൽകിയ ആൾ അടക്കം നാല് പേരാണ് അറസ്റ്റിലായത്.​  പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള മഹാരത്‌ന കമ്പനിയായ ഗെയിൽ, ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതി വാതക പ്രസരണ, വിപണന കമ്പനിയാണ്.


അന്തഃദേശീയം

*******************


***ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും ഇന്ത്യ ആസിയാൻ ഉച്ചകോടിയിലും പങ്കെടുക്കാനായി പ്രധാനമന്ത്രി ജക്കാർത്തയിലേക്ക്.


ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ചൈന തയ്യാറാക്കിയ ഭൂപടം വിവാദമായിരിക്കുന്ന പശ്ചാത്തലം ഉച്ചകോടികളിൽ ചർച്ചയാകുമോ എന്ന കാര്യത്തിൽ  ഇപ്പോൾ ഒന്നും പറയാനാകില്ലെന്നാണ് സൗരബ് കുമാർ  വാർത്താസമ്മേളനത്തിൽ പറഞ്ഞത്


***എളുപ്പവഴി നിർമിക്കാൻ ചൈനയിലെ വൻമതിലിന്റെ ഒരു ഭാഗം തകർത്ത്‌ നിർമാണത്തൊഴിലാളികൾ.


സംഭവത്തിൽ മുപ്പത്തെട്ടുകാരനെയും അമ്പത്തഞ്ചുകാരിയെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്‌. സംഭവസ്ഥലത്തിനു സമീപമാണ്‌ ഇവർ ജോലി ചെയ്‌തിരുന്നത്‌. അവരുടെ എക്‌സ്‌കവേറ്റർ കടന്നുപോകത്തക്ക വിധം വൻമതിലിന്റെ ഭാഗത്ത്‌ വിടവുണ്ടാക്കുകയായിരുന്നു


കായികം

************


***  ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍‌ ഇല്ല ,

ആര്‍. അശ്വിനെയും ഒഴിവാക്കി


 ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി രോഹിത് ശര്‍മ്മ നയിക്കുന്ന പതിനഞ്ച് അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും ടീമിലില്ല.


***ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് മതി'; ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ പേരുമാറ്റം ആവശ്യപ്പെട്ട് സെവാഗ്


ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ തുടങ്ങി നിരവധി താരങ്ങള്‍ക്കായി ആര്‍പ്പുവിളിക്കുമ്പോള്‍ ഭാരത് എന്ന വാക്കായിരിക്കണം മനസില്‍ വേണ്ടത് എന്നും വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ജേഴ്‌സിയിലെ ഇന്ത്യ എന്ന എഴുത്ത് മാറ്റി ഭാരത് എന്നാക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്ത് സെവാഗ് ആവശ്യപ്പെട്ടിട്ടുമുണ്ട്.


വാണിജ്യം

************


***സ്വർണ വിപണിയിൽ ഇന്നലെ വില ഇടിഞ്ഞു.


റെക്കോര്‍ഡിലേക്ക് കുതിച്ച സ്വർണവിലയിൽ ഇന്നലെ 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വില 44120 രൂപയാണ്.


ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5515 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4568 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വില 103 രൂപയാണ്.


***തുടർച്ചയായി രണ്ടാം ദിവസവും നേട്ടം കൊയ്ത് ഓഹരി വിപണി


അവസാന മണിക്കൂറിലെ മുന്നേറ്റത്തിലും 19590 പോയിന്റിലെ കടമ്പ മറികടക്കാൻ കഴിയാതിരുന്ന നിഫ്റ്റി ഇന്ന് 19575 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 19525 പോയിന്റിൽ ശക്തമായ പിന്തുണ നേടിയ നിഫ്റ്റി തുടർന്നും 19480 പോയിന്റിലും, 19420 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍