ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …



1199   ചിങ്ങം 19

അശ്വതി  / പഞ്ചമി

2023 സെപ്റ്റംബർ 4, തിങ്കൾ


ഇന്ന്;


സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അവിസ്മരണീയ സംഭവമായ പുതുപ്പള്ളി വെടിവെയ്പിന് ഇന്ന് 83വയസ്സ്.

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്


  അർജൻറ്റീന : കുടിയേറ്റക്കാരുടെ ദിനം !

     **************************************

      

         National Newspaper Carrier Day

         *******************************

  [ ന്യൂയോർക്ക് നഗരത്തിലെ മ്യൂസിയം യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിയമിച്ച ആദ്യത്തെ ന്യൂസ് ബോയിയുടെ ശ്രമങ്ങളെ ബഹുമാനിക്കുന്നതിനാണ് നാഷണൽ ന്യൂസ്പേപ്പർ കാരിയർ ദിനം ]

      

* USA ; 

* തൊഴിലാളി ദിനം 

[ Labour Day ; തൊഴിൽരംഗത്ത്‌ തൊഴിലാളികളുടെ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കുന്ന ദിനം ]

* National Wildlife Day

* Mouthguard Day

* National Eat an Extra Dessert Day

* National Macadamia Nut Day

* College Colors Day


        *ഇന്നത്തെ മൊഴിമുത്ത്

        ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

” സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;

സ്നേഹത്തിന്‍ ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.

സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഃഖം,

സ്നേഹമേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!”


.       [ -മഹാകവി ജി.ശങ്കരക്കുറുപ്പ്‌ ]

.                    (സൂര്യകാന്തി)

            ******************************


കർണ്ണാടകയിൽ നിന്നുമുള്ള ഒരു നടനും രാഷ്ട്രീയക്കാരനുമായ അനന്ത് നാഗ് എന്ന  അനന്ത് നാഗർകട്ടെയുടെയും (1948),


ബോളിവുഡ് ക്രൈം തില്ലര്‍ ഡെറാഡൂണ്‍ ഡയറി (2013) എന്ന ചിത്രത്തിലൂടെ ആദ്യമായി  അഭിനയിക്കുകയും. വിജയ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലറായ  തലൈവ (2013)എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്ത രാഗിണി നന്ദ്വാനിയുടേയും (1989),


2009-ലെ മിസ്സ് യൂണിവേഴ്‌സ്  ആയി തെരഞ്ഞെടുക്കപ്പെട്ട വെനിസ്വേല വംശജ സ്റ്റെഫാനിയ ഫെർണാണ്ടസിന്റെയും (1990),


ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും വ്യവസായിയുമായ ക്വീൻ ബേഎന്നറിയപ്പെടുന്ന21-ാം നൂറ്റാണ്ടിലെ പോപ്പ് സാംസ്കാരിക വ്യക്തിത്വത്തിലേക്ക് നയിച്ച ബിയോൺസ് ജിസെല്ലെ നോൾസ് - കാർട്ടറിൻ്റേയും (1981), ജന്മദിനം !


ഇന്നത്തെ സ്മരണ !!!

************************


സി.കേശവപിള്ള മ. (1868-1913)

കെ എസ് നാരായണപിള്ള മ.(1931-2006)

ആഞ്ഞം കൃഷ്ണൻനമ്പൂതിരി മ.(1934-2011)

ഡോ ധർമ് വീർ ഭാരതി മ. (1926-1997)

മാക്സ് ഡൗതെൻഡി മ. (1867 -1918 )

ആൽബർട്ട് ഷ്വൈറ്റ്സർ മ. ‍(1875-1965)

സ്റ്റീവ് ഇർവിൻ മ (1962-2006)

ഹകം സുഫി മ. ( 1952- 2012)


ഡോ. പി.കെ. മേനോൻ ജ. (1917-1979)

കാർട്ടൂണിസ്റ്റ് കുട്ടി ജ. (1921- 2011 )

(പി.കെ ശങ്കരൻകുട്ടി)

ദാദാഭായ് നവറോജി ജ. (1825 - 1917)

ഋഷി കപൂർ ജ. (1952-2020),

കെൻസോ ടാഗെ ജ. (1913-2005)


ചരിത്രത്തിൽ ഇന്ന്…

************************


1781 - സ്പാനിഷ് കുടിയേറ്റക്കാർ ലോസ് ആഞ്ചലസ് നഗരം സ്ഥാപിച്ചു.


1882 - അമേരിക്കയിലെ ആദ്യത്തെ വൈദ്യുതോർജ പ്ലാൻറ് എഡിസൺ പവർസ്റ്റേഷൻ ന്യൂയോർക്ക് സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു.


1888 - ജോർജ് ഈസ്റ്റ്മാൻ   കൊഡാക്  എന്ന വ്യാപാരമുദ്ര റജിസ്റ്റർ ചെയ്തു. കൂടാതെ റോൾ ഫിലിം ഉപയോഗിക്കുന്ന തന്റെ ക്യാമറക്ക് പേറ്റന്റ് നേടീ.


1938 - തിരുവിതാംകൂറിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അവിസ്മരണീയമായ പുതുപ്പള്ളി വെടിവയ്പ് നടന്നു.


1947 - ചിത്തിരതിരുനാൾ മഹാരാജാവ് ഉത്തരവാദഭരണം അനുവദിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചു.


1956 - വിവരശേഖരണത്തിന്‌   കാന്തികഡിസ്ക് ഉപയോഗിക്കുന്ന ആദ്യ വ്യവസായികാടിസ്ഥാനത്തിലുള്ള ഐ.ബി.എം. റാമാക് 305 എന്ന കമ്പ്യൂട്ടർ  പുറത്തിറങ്ങി.


1970 - സാൽ‌വദോർ അല്ലെൻഡെ   ചിലിയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.


1985 - ഡോ. റോബർട്ട് ബെല്ലാർഡിന്റെ നേതൃത്വത്തിലുള്ള പര്യവേഷകസംഘം പകർത്തിയ ടൈറ്റാനിക് അവശിഷ്ടങ്ങളുടെ ചിത്രം ആദ്യമായി പുറംലോകത്തെത്തി


2009 - ശ്രീനാരായണ ഗുരുവിൻറെ ചിത്രം ആലേഖനം ചെയ്ത തപാൽ സ്റ്റാമ്പ് ശ്രീലങ്ക പുറത്തിറക്കി.


2010 - ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ കേരളം സന്ദർശിച്ചു.


2010 - മദർ തെരേസയുടെ ജന്മശതാബ്ദി യോടനുബന്ധിച്ച് യു.എസ് പോസ്റ്റൽ വകുപ്പ് 44 സെൻറ് വിലയുള്ള തപാൽ സ്റ്റാമ്പ് പുറത്തിറക്കി.


2016 - മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.


2020 - 1903-ൽ അന്തരിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയെ മറികടന്ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 93 വർഷവും നാല് മാസവും 16 ദിവസവും ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപ്പാപ്പയായി .


2022 - ജെയിംസ് സ്മിത്ത് ക്രീ നാഷനിലെയും സസ്‌കാച്ചെവാനിലെ വെൽഡണിലെയും 13 സ്ഥലങ്ങളിൽ കത്തിക്കുത്ത് ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***ഒരു വർഷത്തിനകം എല്ലാ ആദിവാസികൾക്കും ഭൂരേഖ: മന്ത്രി കെ രാധാകൃഷ്ണൻ


ഒരു വർഷത്തിനകം സംസ്ഥാനത്തെ എല്ലാ ആദിവാസികൾക്കും വനാവകാശ നിയമപ്രകാരമുള്ള ഭൂരേഖ നൽകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.  ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിലെ കുടുംബങ്ങൾക്ക് വ്യക്തിഗതാവകാശ ഭൂരേഖകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

 

***ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷാരവം, മുന്നണികളുടെ ശക്തിപ്രകടനം; പുതുപ്പള്ളിയില്‍ ഇനി നിശബ്ദ പ്രചാരണം

   

ആവേശം അണപൊട്ടി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം. പാമ്പാടി ടൗണില്‍ മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ നിറഞ്ഞാടി. പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ പാമ്പാടിയിലെത്തി. മൂന്നു മുന്നണികള്‍ക്കും പൊലീസ് നിശ്ചയിച്ച് നല്‍കിയ സ്ഥലത്താണ് കൊട്ടിക്കലാശം നടത്തിയത്.


***വെറുപ്പിന്റെ പ്രചാരകരെ ഭരണത്തിൽ  നിന്ന്‌ ഇറക്കിവിടണം: കെ കെ ശൈലജ


തൃശൂർ; വെറുപ്പിന്റെ അന്തരീക്ഷം മാറ്റി,  സാഹോദര്യവും സ്‌നേഹവും ഉൾപ്പെടെ സമാധാനപരമായി ഭരണം നടക്കുന്ന രാജ്യമായി ഇന്ത്യ മാറണമെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ. രാജ്യം ഭരിക്കുന്നത്‌ വെറുപ്പിന്റെ വക്താക്കളാണ്‌. ഈ ഭരണം ഇല്ലാതാക്കണമെന്നും അവർ പറഞ്ഞു. എസ്‌എഫ്‌ഐ സംസ്ഥാന വിദ്യാർഥിനി കൺവൻഷൻ തൃശൂർ ഗവ. എൻജിനിയറിങ്‌ കോളേജ്‌ ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ


പ്രാദേശികം

***************


***കനത്ത മഴ: കക്കാട്ടാർ കരകവിഞ്ഞു, മണിയാർ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും തുറന്നു


പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ കിഴക്കൻ വനമേഖലയിൽ പെയ്ത കനത്ത മഴയിൽ കക്കാട്ടാർ കരകവിഞ്ഞു. മഴയെ തുടർന്ന് മണിയാർ ഡാമിന്റെ രണ്ട് ഷട്ടറും മൂഴിയാർ ഡാമിന്റെ ഒരു ഷട്ടറും തുറന്നു. ജില്ലയുടെ കിഴക്കൻ വനമേഖല പ്രദേശത്ത്  ഉരുൾപൊട്ടലുണ്ടായെന്നും സംശയമുണ്ട്. ഗുരുനാഥൻ മണ്ണ് ഭാഗത്ത് കനത്ത വെള്ളപ്പാച്ചിലും ഉണ്ടായി. കഴിഞ്ഞ ദിവസം മുതൽ പത്തനംതിട്ടയിൽ പലയിടത്തായി കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ജില്ലയിലെ വനമേഖലകളിൽ ശക്തമായ മഴയും, ഗവിയുടെ പരിസര പ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടിടത്ത് ഉരുൾപൊട്ടലും കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു.


***മാവേലിക്കര കൊല്ലക്കടവില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതി മരിച്ചു. 


മൂന്നുവയസ്സുള്ള മകന്‍ കാശിനാഥിനെ കാണാതായി. വെണ്‍മണി സ്വദേശി ആതിര(31) ആണ് മരിച്ചത്.  കാശിനാഥന് വേണ്ടി തെരച്ചില്‍ ആരംഭിച്ചു. അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്. മൂന്നുപേരെ രക്ഷപ്പെടുത്തി.


 ***ചുവപ്പ് തലക്കെട്ട് കാവിയായത് ക്യാമറയുടെ തകരാറ്: 'ഗണഗീതം' വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മീഡിയ വണ്‍


പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ സിപിഐ എം പ്രവര്‍ത്തകരെ സംഘപരിവാറുകാരായി ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയ മീഡിയ വണ്‍ ചാനല്‍  ഖേദം പ്രകടിപ്പിച്ചു. ചുവപ്പ് തലക്കെട്ട് കാവിയായത് ക്യാമറയുടെ തകരാറ് മൂലമാണെന്നും വിഷയം ഗൗരവമാണെന്നും അന്വേഷിക്കുമെന്നും മീഡിയ വണ്‍ പറയുന്നു.


***നൗഫിയയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍, 'യുവതി നേരിട്ടത്

 ക്രൂരമർദ്ദനം'


പോത്തന്‍കോട് നൗഫിയയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് റഹീസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. നൗഫിയയെ റഹീസ് ഖാന്‍ നിരന്തരം ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നൗഫിയയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടിയെടുക്കുമെന്ന് പോത്തന്‍കോട് പൊലീസ് അറിയിച്ചു.


***സലിംകുമാറിന്റെ പ്രസ്താവന തെറ്റ്: രോഗികള്‍ക്ക് ധനസഹായം ഉറപ്പാക്കുകയാണ് ചെയ്തത്: കെ സോട്ടോ


ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികള്‍ക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോള്‍ ലഭിക്കുന്നില്ലെന്ന നടന്‍ സലിംകുമാറിന്റെ പ്രസ്താവന തെറ്റാണെന്ന് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയും കേരള സ്‌റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും (കെ സോട്ടോ) അറിയിച്ചു


***മദ്യപിച്ച് ജാതിപ്പേര് വിളിച്ച് ആക്രമണം. ബിജെപി നേതാവിനെതിരെ കേസ്


ചതയ ദിനത്തില്‍ മദ്യപിച്ച് സംഘം ചേര്‍ന്ന് ഹരിജന്‍ കോളനി ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവമോര്‍ച്ച ഇരവിപുരം മണ്ഡലം പ്രസിഡന്റ് ശബരിനാഥിനെതിര പൊലീസ് കേസെടുത്തു.


***പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചരിത്രം തിരുത്തും: എം വി ഗോവിന്ദന്‍


പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചരിത്രം തിരുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് ജയിക്കാന്‍ പോകുന്നുവെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്കുണ്ടെന്ന് കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.


***കണ്ണൂരിൽ സ്ത്രീയെ വീട്ടിൽകയറി കുത്തിപ്പരിക്കേൽപ്പിച്ചു


 എടക്കാട് സ്വദേശി സാബിറയ്ക്കാണ് കുത്തേറ്റത്. സാബിറയുടെ വയറ്റിലാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സാബിറയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിലെത്തിയ കുടുംബ സുഹൃത്താണ് തർക്കത്തിനിടയിൽ കത്തി കൊണ്ട് കൊണ്ട് കുത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.


ദേശീയം

***********


***സൂര്യനിലേക്കുള്ള യാത്ര തുടർന്ന് ആദിത്യ L1; ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയം


‌ഇന്ത്യയുടെ സൗരദൗത്യം ആദിത്യ L1ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയം. ഭൂമിയിൽ നിന്ന് കുറഞ്ഞ ദൂരം 245 കിലോമീറ്ററും കൂടിയ ദൂരം 22459 കിലോമീറ്ററും ഉള്ള ഭ്രമണപഥത്തിലാണ് പേടകത്തെ എത്തിച്ചത്. അടുത്ത ഭ്രമണപഥം ഉയർത്തൽ മറ്റന്നാൾ പുലർച്ചെ മൂന്ന് മണിക്ക് നടക്കുമെന്ന് ISRO അറിയിച്ചു. ബെംഗളൂരുവിലെ ഇസ്ട്രാക്കിലുള്ള ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്.


***അഴിമതിക്കും ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും രാജ്യത്ത് ഇടമുണ്ടാകില്ല; 2047 ല്‍ ഇന്ത്യ വികസിത രാജ്യമാകും; നരേന്ദ്രമോദി


അഴിമതി, ജാതീയത, വർഗീയത എന്നിവയ്ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻവഴിയുള്ള മതമൗലികവാദ  പ്രചാരണങ്ങളും ഗൗരവത്തോടെ കാണണമെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ശേഷം ഗുണപരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും മോദി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


***'തിരഞ്ഞെടുപ്പ് നേരത്തെയാക്കാനോ താമസിപ്പിക്കാനോ പദ്ധതിയില്ല'; കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്


സര്‍ക്കാരിന്റെ കാലാവധി തീരുന്ന അവസാന ദിവസം വരെ രാജ്യത്തെ  സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.  ചില സംസ്ഥാനങ്ങളില്‍ ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിച്ച് അടുത്ത വര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനൊപ്പം നടത്താനും സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ഠാക്കൂര്‍ പറഞ്ഞു.


***'സനാതന ധർമം മലേറിയക്കും ഡെങ്കുവിനും സമാനം, അതിനെ എതിർത്താൽ മാത്രം പോരാ നിർമാർജനം ചെയ്യപ്പെടണം';


 വിവാദ മതപരാമർശവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.


 *** ഉദയനിധിയുടേത് പൈതൃകത്തിന്‌ എതിരായ ആക്രമണം; അമിത് ഷാ 


 പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' ഹിന്ദുത്വത്തെ വെറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉദയനനിധിയുടെ പരാമര്‍ശമെന്നും അമിത് ഷാ  പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ ദുംഗര്‍പുരില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


***ആടിനെ മോഷ്ടിച്ചെന്നാരോപണം: ദളിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു


ആടിനെ മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാക്കളെ പുകയ്ക്ക് മുകളില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. ആടിനെ മോഷ്ടിച്ചെന്ന് സംശയം തോന്നിയ ഉടമ രണ്ടുപേരെയും ഒരു ഷെഡ്ഡില്‍ കെട്ടിത്തൂക്കുകയായിരുന്നു. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലെ മന്ദമാരി ടൗണിലാണ് സംഭവം.


***നിരന്തരമായ ലൈം​ഗിക പീഡനം; ഡൽഹിയിൽ 28കാരനെ 14കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി


നിരവധി തവണ ലൈം​ഗികമായി ഉപദ്രവിച്ച 28കാരനെ 14കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി. വ്യാഴാഴ്ചയാണ് സംഭവം. 28 വയസുകാരനായ ട്യൂഷൻ അധ്യാപകനാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. അധ്യാപകൻ നിരന്തരമായി കുട്ടിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുമായിരുന്നതായി പൊലീസ് പറഞ്ഞു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് കുട്ടി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് അധ്യാപകനെ കൊലപ്പെടുത്തിയത്.


***സോണിയ ഗാന്ധി ആശുപത്രിയില്‍


കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍. നേരിയ പനിയെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ സോണിയ ഗാന്ധിയെ പ്രവേശിപ്പിക്കുകയായിരുന്നു.

 ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.


***ജി 20 ഉച്ചകോടി: 207 ട്രെയിനുകൾ റദ്ദാക്കി; നിയന്ത്രണം 9 മുതൽ 11 വരെ


ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ 207 ട്രെയിനുകൾ റദ്ദാക്കി നോർത്തേൺ റെയിൽവേ.  പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടിൽ മാറ്റം വരുത്തിയതായും ആറ് ട്രെയിനുകൾ വഴി തിരിച്ചുവിടുന്നതായും റെയിൽവേ അറിയിച്ചു. ജമ്മു താവി- ന്യൂഡൽഹി രാജധാനി എക്സ്പ്രസ്, തേജസ് രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ, വാരണാസി - ന്യൂഡൽ​ഹി  തേജസ് രാജധാനി എന്നിവയുൾപ്പെടെ 70 ട്രെയിനുകൾക്ക് അധികമായി സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്


അന്തർദേശീയം

*******************


***ഭൂമിയുടെ 2 ധ്രുവങ്ങളിലും എത്തുന്ന പ്രഹരശേഷി, റഷ്യന്‍ സേനാ വിന്യാസത്തില്‍ ഇടം പിടിച്ച് 'സാത്താന്‍ 2'


മോസ്കോ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സാത്താന്‍ 2 നെ സേനയില്‍ വിന്യസിച്ച് റഷ്യ. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ് കോസ്മോസാണ് മിസൈല്‍ വിന്യാസം ലോകത്തെ അറിയിച്ചത്. 10 മുതല്‍ 15 വരെ ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള തീര്‍ത്തും തദ്ദേശ നിര്‍മിതമായ മിസൈലാണ് സാത്താന്‍ 2. നാറ്റോയ്ക്കും അമേരിക്കയ്ക്കുമുള്ള പുടിന്‍റെ മുന്നറിയിപ്പെന്നാണ് നീക്കത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ആണവായുധങ്ങള്‍ വരെ വഹിക്കാനാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനെ റഷ്യ വിന്യസിക്കുന്നത് ഇത് ആദ്യമായാണ്.


***തായ്‌ലൻഡിൽ പുതിയ മന്ത്രിസഭയ്ക്ക് അംഗീകാരം


ബാങ്കോക്ക്‌

തായ്‌ലൻഡിൽ പൊതു തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ മൂന്നു മാസത്തിനുശേഷം പുതിയ മന്ത്രിസഭയ്ക്ക്‌ അംഗീകാരം നൽകി രാജാവ്‌ മഹാ വജിറലോങ്‌ കോൺ. ഇതോടെ പ്രധാനമന്ത്രി ശ്രേത്ത തവിസിൻ നയിക്കുന്ന സർക്കാരിന് അധികാരമേറ്റെടുക്കാൻ വഴിയൊരുങ്ങി. ഫ്യൂ തായ് പാർടി പ്രതിനിധിയായ ശ്രേത്തയെ പ്രധാനമന്ത്രിയായി ആഗസ്‌ത്‌ 22നാണ്‌ തെരഞ്ഞെടുത്തത്‌. ധനമന്ത്രിപദവും അദ്ദേഹം വഹിക്കും. 


***തർമാൻ ഷൺമുഖരത്നം സിംഗപ്പുർ പ്രസിഡന്റ്‌


സിംഗപ്പുർ പ്രസിഡന്റാകുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജനായി  തർമാൻ ഷൺമുഖരത്നം. ഭരണകക്ഷിയായ പീപ്പിൾസ് ആക്‌ഷൻ പാർടി നേതാവായ തർമാൻ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 70.4 ശതമാനം വോട്ട് നേടി. എതിർ സ്ഥാനാർഥികളായ എൻജി കോക്ക് സോങ്ങിന് 15.7 ശതമാനവും ടാൻ കിൻ ലിയാന് 13.9 ശതമാനവും വോട്ട്‌ ലഭിച്ചു.


കായികം

************


***ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: പുരുഷ റിലേയിൽ ഏഷ്യൻ റെക്കോർഡ് കുറിച്ച ഇന്ത്യൻ താരങ്ങളെ ആദരിച്ചു


തിരുവനന്തപുരം: ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ 4 X 400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ റെക്കോഡ് കുറിച്ച് ചരിത്രമെഴുതിയ മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ താരങ്ങളെയും പരിശീലകരെയും സായ് എല്‍ എന്‍ സി പിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.


ഇന്ത്യക്ക് അഭിമാനം നേട്ടം സമ്മാനിച്ച മുഹമ്മദ് അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ്, മിജോ ചാക്കോ കുര്യന്‍, അരുല്‍ രാജ ലിങ്കാം, സന്തോഷ് കുമാര്‍ എന്നീ താരങ്ങളെയും പരിശീലകരും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുമായ ജേസന്‍ ഡാവ്‌സന്‍, എം കെ രാജ്‌മോഹന്‍ , ദിമിത്രി കിസലേവ്, എല്‍മിറ കിസലേവ എന്നിവരെയാണ് ആദരിച്ചത്.


***തിരിച്ചടിച്ച് ന്യൂസിലന്‍ഡ്! മൂന്നാം ടി-20യില്‍ ഇംഗ്ലണ്ട് തകര്‍ന്നു; അവസാന മത്സരം നിര്‍ണായകം


ബെര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിന് ജയം. ഏഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 74 റണ്‍സിന്റെ ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. ഫിന്‍ അലന്‍ (53 പന്തില്‍ 83), ഗ്ലെന്‍ ഫിലിപ്‌സ് (69) എന്നിവരാണ് ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 18.3 ഓവറില്‍ 128ന് എല്ലാവരും പുറത്തായി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പര 2-1ല്‍ എത്തിക്കാന്‍ ന്യൂസിലന്‍ഡിനായി.


***മൂന്നാം മത്സരത്തിലും പരാജയം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി


ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയ തൂത്തൂവാരി. മൂന്നാം ടി20യില്‍ 191 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം കണ്ടെത്തി. 41 പന്തില്‍ 98 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ജോഷ് ഇന്‍ഗ്ലിസ് (22 പന്തില്‍ 42) പിന്തുണ നല്‍കി. ബോണ്‍ ഫൊര്‍ട്വിന്‍ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടി വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഡോണോവന്‍ ഫെറൈരയാണ് (21 പന്തില്‍ 48) മികച്ച സ്‌കോറിലേക്ക് നയിച്ചത്. റീസ ഹെന്‍ഡ്രിക്‌സ് (42), എയ്ഡ്ന്‍ മാര്‍ക്രം (41) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. എട്ട് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക നഷ്ടമായി. സീന്‍ അബോട്ട് ഓസീസിനായി നാല് വിക്കറ്റ് വീഴ്ത്തി.


***സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു


ഹരാര- സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ നായകൻ ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സിംബാബ്‌‌വെക്കു വേണ്ടി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.  സിംബാബ് വെയുടെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു.


വാണിജ്യം

************


***ടാറ്റ ഇവി: പുതിയ ബ്രാൻഡ് ഐഡന്റിറ്റിയുമായി ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി


ടാറ്റ മോട്ടോഴ്സിന്റെ സഹസ്ഥാപനമായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി പുതിയ ബ്രാൻഡ് ഐഡന്റിറ്റി പുറത്തിറക്കി. ‘ടാറ്റ ഇവി’ എന്ന പേരിലാണ് പുതിയ ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ളത്. സുസ്ഥിരത, നവീനതകൾക്ക് നേതൃത്വം വഹിക്കൽ എന്നിവയ്ക്കൊപ്പം സാമൂഹിക വികസനവും ലക്ഷ്യമിട്ടാണ് പുതിയ ഐഡന്റിറ്റിക്ക് രൂപം നൽകിയിരിക്കുന്നത്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍