ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1199   ചിങ്ങം 22

രോഹിണി  / അഷ്ടമി

2023 സെപ്റ്റംബർ 7, വ്യാഴം

മണർകാട്‌ പള്ളി നടതുറപ്പ്‌ 


ഇന്ന്;


 അഷ്ടമിരോഹിണി !!!

*************************

വടക്കേ ഇന്ത്യയിൽ ഗോകുലാഷ്ടമി,  ദഹി ഹൻഡി (ഉറിയടി മഹോത്സവം)

    

ലോക 'ഡുചെൻ മസ്കുലർ ഡിസ്ട്രോഫി' ബോധവൽകരണ ദിനം !

********************************************

[World Duchenne Awareness Day (ഡിഎംഡി) എന്നത് ആൺകുട്ടികളെ ബാധിക്കുന്ന ഒരു കഠിനമായ മസ്കുലർ ഡിസ്ട്രോഫിയാണ്. പേശികളുടെ ബലഹീനത സാധാരണയായി നാല് വയസ്സിന് അടുത്ത് ആരംഭിക്കുകയും പെട്ടെന്ന് വഷളാകുകയും ചെയ്യുന്നു. പേശികളുടെ നഷ്ടം സാധാരണയായി ആദ്യം സംഭവിക്കുന്നത് തുടയിലും പെൽവിസിലും തുടർന്ന് കൈകളിലുമാണ്.  ഇത് എഴുന്നേറ്റു നിൽക്കുന്നതിൽ പ്രശ്‌നമുണ്ടാക്കും.  മിക്കവർക്കും 12 വയസ്സ് ആകുമ്പോഴേക്കും നടക്കാൻ കഴിയില്ല.  സ്കോളിയോസിസും സാധാരണമാണ്. ചിലർക്ക് ബുദ്ധിപരമായ വൈകല്യമുണ്ടാകാം. വികലമായ ജീനിന്റെ ഒരൊറ്റ പകർപ്പുള്ള സ്ത്രീകളിൽ നേരിയ ലക്ഷണങ്ങൾ കാണിക്കാം. ]


വൈകല്യങ്ങളെ അതിജീവിക്കുന്ന അമാനുഷികരുടെ ദിനം !

******************************************

[ Superhuman Day; Learn more about the Superhumans of the Paralympic Games and beyond through the documentary “We’re the Superhumans”, and support the Paralympics.] 


* ബ്രസീൽ -സ്വാതന്ത്ര്യ ദിനം !

* ഫിജി - ഭരണഘടന ദിനം !

* പാക്കിസ്ഥാൻ: എയർ ഫോഴ്സ് ദിനം

* മൊസാബിക്: വിക്റ്ററി ഡേ !

* In USA;

*ദേശീയ ബീർ പ്രേമികളുടെ ദിനം 

 [ National Beer Lovers Day]

 *National Salami Day

 *Neither Snow Nor Rain Day

 *National Buy a Book Day

 *National Acorn Squash Day


*ഇന്നത്തെ മൊഴിമുത്ത്*

്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്

''യാതനകളുടെ ഈ വഴിയിൽ

പ്രണയമാകട്ടെ നമുക്കു വഴികാട്ടി.

ചോരുന്ന കൂരയിൽ വീഴുന്ന മഴയാണു നാം.

ഓട്ടകൾ വിട്ടോവിലൂടൊഴുകുക നാം''


 [ - ജലാലുദീൻ റൂമി]

**************************


മലയാള സുപ്പർ താരം മമ്മൂട്ടി എന്ന പി.ഐ അഹമ്മദ് കുട്ടിയുടെയും (1951),


സ്വയം തൊഴിൽചെയ്യുന്ന സ്ത്രീകളുടെ സംഘടനയായ സെൽഫ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സേവ) സ്ഥാപകയും വിമൻസ് വേൾഡ് ബാങ്കിങ്ങിന്റെ സ്ഥാപകരിൽ ഒരാളുമായ പ്രമുഖയായ ഇന്ത്യൻ സാമൂഹിക പ്രവർത്തക പദ്മഭൂഷൺ ഇള ഭട്ടിന്റെയും(1933),


ഓസ്ട്രേലിയൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ജോർജ് ബെയ്ലിയുടെയും   (1982),


മലയാള ചിത്രമായ ഹരത്തിലും, ഹിന്ദി മറാത്തി നാടകങ്ങളിലും ചലചിത്രങ്ങളിലും സീരിയലുകളിലും അഭിനയിക്കുന്ന ഒരു നല്ല അഭിനേത്രിയായ രാധിക അപ്റ്റെയുടെയും (1985) 


ഒരു അമേരിക്കൻ നടിയായ സിനിമയിലും ടെലിവിഷനിലുമുള്ള  പ്രവർത്തനത്തിന് ക്രിട്ടിക്‌സ് ചോയ്‌സ് ടെലിവിഷൻ അവാർഡുലഭിച്ച

ഇവാൻ റേച്ചൽ വുഡിൻ്റേയും ( 1987) ജന്മദിനം!


ഇന്നത്തെ സ്മരണ !!!

***********************


ഒ ചന്തുമേനോന്‍ മ. (1847-1899 )

ഗോവിന്ദ പൈ മ. (1883-1963)

വി.എസ്. കേരളീയൻ മ. ( 1911-1990)

ഡോ.കെ. ഉണ്ണിക്കിടാവ് മ. (1920- 2014)


ജോസഫ് ഇടമറുക്  ജ. (1934 -2006)

എം.വി. കാമത്ത് ജ. (1921-2014)

പി.ഭാനുമതി ജ(1925 - 2005)

ബാനൂ കോയാജി ജ. (1918 -2004) 

നീർജ ഭാനോട്ട് ജ. (1963-1986 )

ഓഗസ്റ്റ് കെക്കുലെ ജ. (1829 -1896)

സി.ജെ. ഡെന്നിസ് ജ. (1876 -1938)

മൈക്കൽ ഡിബാക്കി ജ. (1908-2008)

ഡേവിഡ് പക്കാർഡ് ജ. (1912 -1996)

ഈസി-ഇ(എറിക് റൈറ്റ്).ജ(1964-1995)

ചാൾസ് ഹാർഡിൻഹോളി ജ(1936-1959)


ചരിത്രത്തിൽ ഇന്ന്…

**********************


ബി.സി.ഇ. 1251 -  ഗ്രീസിലെ   തീബ്സിൽ   സൂര്യഗ്രഹമുണ്ടായതായും ഹെറാക്ലീസ്ജനിച്ചതായും വിശ്വസിക്കപ്പെടുന്നു.

70 - ജനറൽ ടൈറ്റസിന്റെ  നേതൃത്വത്തിലുള്ള റോമൻ പട ജറുസലേംകീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്തു.


1191 - മൂന്നാം കുരിശുയുദ്ധം: അഴ്‌സഫിലെ യുദ്ധം- ഇംഗ്ലണ്ടിന്റെ റിച്ചാർഡ് ഒന്നാമൻ സലാദിനെതോല്പ്പിച്ചു.


1539 - ഗുരു അംഗദ് ദേവ് സിക്കുകാരുടെ  രണ്ടാമതു ഗുരുവായി.


1776 - ലോകത്തിലെ ആദ്യത്തെ  മുങ്ങിക്കപ്പൽ ആക്രമണം. അമേരിക്കയുടെ ടർട്ടിൽ സബ്‌മെഴ്സിബിൾ  ബ്രിട്ടീഷ് അഡ്‌മിറൽ റിച്ചാർഡ് ഹോവിന്റെ  എച്. എം. എസ് ഈഗിളിന്റെ ഹള്ളിൽ ടൈം ബോംബ് വെക്കാൻ ശ്രമിച്ചു.


1812 - നെപ്പോളിയന്റെ യുദ്ധങ്ങൾ: ബൊറോഡിനോയിലെ യുദ്ധം - ബൊറോഡിനോ എന്ന ഗ്രാമത്തിൽ വെച്ച് അലക്സാണ്ടർ ഒന്നാമന്റെ റഷ്യൻ സേനയെ തോല്പ്പിച്ചു.


1818 - സ്വീഡൻ-നോർ‌വേയിലെ കാൾ മൂന്നാമൻ ട്രൗൺഹേമിൽ വെച്ച് നോർ‌വേയുടെ രാജാവായി അധികാരമേറ്റു.


1821 - റിപ്പബ്ലിക്ക് ഓഫ് ഗ്രാൻ കൊളംബിയ സ്ഥാപിതമായി. ഇന്നത്തെ വെനിസ്വേല, കൊളംബിയ, പനാമ, ഇക്വഡോർ എന്നിവയുടെ മിക്ക ഭാഗങ്ങളും ഉൾക്കൊള്ളുന്ന ഒരു ഫെഡറേഷൻ ആയിരുന്നു അത്. സിമോൺ ബൊളിവാർസ്ഥാപക പ്രസിഡന്റും  ഫ്രാൻസിസ്കോ ദെ പോളാ സന്റൻഡർ വൈസ് പ്രസിഡന്റുമായി സ്ഥാനമേറ്റു.


1822 - ഡോം പെഡ്രോ ഒന്നാമൻ സാവോ പോളോയിലെ ഇപിരാൻഗാ നദിയുടെ  തീരത്തുവെച്ച് പോർച്ചുഗലിൽ നിന്നും ബ്രസീലിനു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.


1860 - ലേഡി എൽജിൻ എന്ന ആവിക്കപ്പൽ മിഷിഗൺ തടാകത്തിൽ  മുങ്ങി നാനൂറോളം പേർ മരിച്ചു.


1864 - അമേരിക്കൻ ആഭ്യന്തര യുദ്ധം.: യൂണിയൻ ജനറൽ വില്ല്യം ടെകുംസെ ഷെർമാന്റെ കല്പ്പന പ്രകാരം അറ്റ്ലാന്റയും ജോർജിയയും അടിയന്തരമായി ഒഴിപ്പിച്ചു.


1953 - നികിത ക്രൂഷ്ചേവ് സോവിയറ്റ്  കേന്ദ്ര കമ്മിറ്റിയുടെ തലവനായി.


1977 - പനാമ കനാലിന്റെ നിയന്ത്രണം ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ പനാമക്ക് കൈമാറുന്നതിനുള്ള  ടോറിജോസ്-കാർട്ടർ ഉടമ്പടി  ഒപ്പുവക്കപ്പെട്ടു.


1979 - എന്റർടയിന്മെന്റ് ആന്റ് സ്പോർട്ട്സ് പ്രോഗ്രാമിങ് നെറ്റ്വർക്ക് എന്ന ഇ.എസ്.പി.എൻ. പ്രക്ഷേപണം ആരംഭിച്ചു.


1986 - ചിലിയുടെ പ്രസിഡണ്ടായിരുന്ന അഗസ്റ്റോ പിനോഷെ ഒരു വധശ്രമത്തിൽ നിന്ന്‌ രക്ഷപ്പെട്ടു.


1998 - സ്റ്റാൻഫോർഡ് സർ‌വകലാ ശാലയിലെ വിദ്യാർത്ഥികളായിരുന്ന ലാറി പേജും, സെർജി ബ്രിന്നും ചേർന്ന്  ഗൂഗിൾ സ്ഥാപിച്ചു.


2005 - ഈജിപ്തിൽ ആദ്യ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.


2019 - ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിൽ ഉക്രേനിയൻ ചലച്ചിത്ര നിർമ്മാതാവ് ഒലെഗ് സെൻസോവും മറ്റ് 66 പേരും മോചിതരായി . 


2021 - എൽ സാൽവഡോറിൽ ബിറ്റ്കോയിൻ നിയമപരമായ ടെൻഡറായി . 


2021 - മ്യാൻമർ ആഭ്യന്തരയുദ്ധകാലത്ത് സൈനിക ഭരണകൂടത്തിനെതിരെ മ്യാൻമറിലെ ദേശീയ ഐക്യ സർക്കാർ ജനകീയ പ്രതിരോധ യുദ്ധം പ്രഖ്യാപിച്ചു . 


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***മാർച്ചിനുള്ളിൽ സംസ്ഥാനത്തെ 60,000 ആദിവാസി കുടുംബങ്ങൾക്കു കൂടി കെ ഫോൺ കണക്‌ഷൻ നൽകും.


 ഈമാസം 10,000 സൗജന്യ കണക്‌ഷനും 10,000 വാണിജ്യ കണക്‌ഷനും നൽകും. കെ ഫോൺ- കേരള വിഷൻ കമ്പനികൾ ഇതുസംബന്ധിച്ച് ധാരണയായി. അടുത്തവർഷം ഒക്ടോബറിനകം ഒന്നാംഘട്ടം പൂർത്തിയാക്കും. രണ്ടര ലക്ഷം കുടുംബത്തിന് സൗജന്യ കണക്‌ഷൻ ഉറപ്പാക്കും. ഇതിനൊപ്പം ഒന്നരലക്ഷം വാണിജ്യ കണക്‌ഷനും നൽകുമെന്ന് കെ-ഫോൺ എംഡി ഡോ. സന്തോഷ്‌ ബാബു പറഞ്ഞു. 


***ഐടിയിൽ കുതിച്ചുചാട്ടം ; 62,000 പുതിയ തൊഴിൽ, കയറ്റുമതിയിലും കുതിപ്പ്‌


  ടെക്‌നോപാർക്കിൽ പുതുതായി 128 കമ്പനിയും 20.97ലക്ഷം ചതുരശ്രയടിയുടെയും വർധനയുണ്ടായി. ഇൻഫോപാർക്കിൽ ഇത്‌ 294ഉം 49.59 ലക്ഷവും സൈബർ പാർക്കിൽ 82ഉം 2.88 ലക്ഷം ചതുരശ്രയടിയുമാണ്‌. ഐടി കയറ്റുമതിയിലും ഏറെ മുന്നിലാണ്‌. ടെക്‌നോപാർക്കിൽ 44616 കോടിയുടെയും ഇൻഫോപാർക്കിൽ 40,709 കോടിയുടെയും സൈബർ പാർക്കിൽ 215.73 കോടിയുടെയും ഐടി കയറ്റുമതി നടന്നു. 2011-16ൽ ഇത്‌ 22,493 കോടി, 11,628 കോടി, 2.77 കോടി വീതമായിരുന്നു. ഏഴുവർഷത്തിനിടെ യഥാക്രമം 1735 കോടി, 5557.2 കോടി, 12.25 കോടി രൂപ വീതം.


***സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളില്‍ 67.26 ശതമാനം മെറിറ്റ് സീറ്റുകളിലും കുട്ടികളില്ല. 


സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലായി ഇത്തവണ ആകെയുള്ളത് 49,461 സീറ്റുകളാണ്. ഇതില്‍ 34,108 സീറ്റുകളാണ് മെറിറ്റിലുള്ളത്. ഇതില്‍ 17,457 സീറ്റുകളിലേക്ക്‌ ആത്രമാണ്‌ പ്രവേശന പരീക്ഷ കമ്മീഷണറുടെ മൂന്നാം അലോട്ട്മെന്‍റ് പൂര്‍ത്തിയായപ്പോള്‍ വിദ്യാര്‍ഥികളെത്തിയത്. 


പ്രാദേശികം

***************


***പ്രതിദിന വരുമാനത്തിൽ റെക്കോഡ് നേട്ടവുമായി മലപ്പുറം കെഎസ്‌ആർടിസിയും.


 ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച നാല് ഡിപ്പോകളിലും 35.54 ലക്ഷം രൂപ ഓടിയെടുത്തു. കെഎസ്‌ആർടിസി വടക്കൻ മേഖലയിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 119 ശതമാനം നേട്ടമുണ്ടാക്കാനായി. അവധിദിനമായ ആ​ഗസ്‌ത്‌ 26 മുതൽ സെപ്‌തംബർ നാലുവരെയുള്ള ദിവസങ്ങളിലും  മികച്ച നേട്ടമുണ്ടാക്കാനായി.


***യുഡിഎഫ് പുതുപ്പള്ളിയിൽ ബിജെപി വോട്ട് വാങ്ങിയെന്ന എം വി ഗോവിന്ദന്റെ പ്രസ്താവന പരാജയ ഭീതി മൂലമുള്ള മുൻകൂർ ജാമ്യം'; കെ സി ജോസഫ്


പോളിംഗ് ശതമാനം കുറഞ്ഞതിൽ അത്ഭുതപ്പെടാനൊന്നുമില്ല, 

ഈ തെരഞ്ഞെടുപ്പിൽ ഒരു ചരിത്ര വിജയം തന്നെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് പുതുപ്പള്ളി നൽകുമെന്നും മുൻ മന്ത്രിയും കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ സി ജോസഫ് പറഞ്ഞു.


***ചാണ്ടി ഉമ്മന് 14%,  മികച്ച വിജയമുണ്ടാകുമെന്ന് എക്സിറ്റ് പോൾ ഫലം. 


ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ചാണ് പുതിയ ഫലങ്ങൾ വന്നിരിക്കുന്നത്.


*** ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം ? നടപടിയിൽ നിന്ന് കേന്ദ്രം പിന്തിരിയണം: മുഖ്യമന്ത്രി


 രാജ്യത്തിന്‍റെ ബഹുസ്വരതയെ തകർക്കാനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് ഇന്ത്യ എന്ന പേര് മാറ്റാനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയമെന്ന് അദ്ദേഹം ചോദിച്ചു. സങ്കുചിത രാഷ്ട്രീയത്തിനെതിരെ ജനങ്ങളാകെ ഒരുമയോടെ പ്രതിഷേധിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.


***കേരളത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് തൃശൂർ മൊഡ്യൂള്‍ നേതാവ് ചെന്നൈയില്‍ പിടിയില്


 നിരോധിത ആഗോള ഭീകരസംഘത്തിന്റെ തൃശൂർ ആസ്ഥാനമായുള്ള മൊഡ്യൂളിന്റെ തലവൻ സയ്യിദ് നബീലാണ് പിടിയിലായത്. വ്യാജ യാത്രാരേഖകളുമായി നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാളെന്ന് എന്‍ഐഎ പറഞ്ഞു. എൻഐഎയുടെ ഫ്യൂജിറ്റീവ് ട്രാക്കിംഗ് ടീമാണ് ഇയാളെ പിടികൂടിയത്. 


***സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ വിതരണത്തിൽ പദ്ധതിവിഹിതം നൽകാതെ കേന്ദ്രസർക്കാർ.


 കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം പോഷനിൽ കേരളത്തിന് നൽകേണ്ട 285 കോടിയുടെ ആദ്യ ​ഗഡുവായ 170 കോടി, സാമ്പത്തികവർഷത്തിലെ ആറാംമാസത്തിലും നൽകിയിട്ടില്ല. മുൻവർഷത്തെ വിനിയോ​ഗം സംബന്ധിച്ചുള്ള കണക്കുകളിൽ തൃപ്തരാവാതെ ഓരോതവണയും പുതിയ കാരണങ്ങൾ കണ്ടെത്തി കേന്ദ്രം ഫണ്ട് നൽ‌കാതെയിരിക്കുകയാണ്. ഈ സാമ്പത്തികവർഷത്തിൽ മധ്യപ്രദേശിന് മാത്രമാണ് കേന്ദ്രം ഫണ്ട് അനുവദിച്ചത്.


***നെല്ല്‌ സംഭരണം: കേരളത്തിന്‌ ലഭിക്കാനുള്ള 1000 കോടി നൽകാനുള്ള നടപടി വേഗത്തിലാക്കുമെന്ന്‌ കേന്ദ്ര ഭക്ഷ്യസെക്രട്ടറി


 നെല്ല് സംഭരണപദ്ധതിപ്രകാരം കർഷകർക്ക് നൽകാനുള്ള താങ്ങുവില, ഭക്ഷ്യഭദ്രതാ നിയമപ്രകാരവും  പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പദ്ധതിപ്രകാരമുള്ള ഗതാഗതച്ചെലവ്, റേഷൻ വ്യാപാരികൾക്കുള്ള മാർജിൻ വിഹിതം, ആത്മനിർഭർ ഭാരത് പദ്ധതിപ്രകാരമുള്ള ഗതാഗത-കൈകാര്യ ചെലവ് എന്നീ ഇനങ്ങളിലായാണ്‌ ഇത്രയും തുക ലഭിക്കാനുള്ളത്‌. ബുധനാഴ്‌ച സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി നടന്ന ചർച്ചയിലാണ്‌ കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്‌ജീവ്‌ ചോപ്ര ഉറപ്പ്‌ നൽകിയത്‌.


***പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച മദ്ധ്യവയസ്‌കൻ അറസ്റ്റിൽ.


 പുതുശേരിമുക്ക് പന്തുവിള കാട്ടില്‍ പുത്തന്‍വീട്ടില്‍ സതീശനാണ് ൽകല്ലമ്പലം പൊലീസിന്റെ  പിടിയിലായത്.


ദേശീയം

***********


***ഇന്ത്യ അദ്ധ്യക്ഷപദവി വഹിക്കുന്ന

 ജി-20യുടെ സുപ്രധാന ഉച്ചകോടിക്ക് ഒരുങ്ങി രാജ്യതലസ്ഥാനം.


ശനി, ഞായര്‍ ദിവസങ്ങളിലാണ് ലോകം ഇന്ത്യയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന ഉച്ചകോടി. ലോകത്ത് വ്യാവസായികമായി വികസിച്ചതും പുരോഗതിയിലേക്ക് ഉയരുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-20 സമ്മേളനത്തിന് വേദിയാകുന്നത് പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപം എക്സിബിഷൻ കം കണ്‍വെൻഷൻ സെന്ററാണ്. 


***പ്രധാനമന്ത്രി നരേന്ദ്രമോദി  ജക്കാര്‍ത്തയിൽ. 


ആസിയാൻ സമ്മേളനം, ഇന്ത്യ-ആസിയാൻ ഉച്ചകോടി, കിഴക്കേഷ്യൻ ഉച്ചകോടി എന്നിവ ലക്ഷ്യം വെച്ചാണ് പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യയിലേക്കുള്ള യാത്ര.

ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളുടെ ഭാവിയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യും. ഉച്ചകോടിക്ക് ശേഷം ഇന്ന് തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.


***എന്റെ ദൗത്യം രാജ്യത്തിന്റെയും ജനങ്ങളുടെയും വികസനത്തിനായുള്ള പ്രവർത്തനം': പ്രധാനമന്ത്രി നരേന്ദ്ര മോദി


”താങ്കൾക്ക് 72 വയസായി, എന്നാൽ നിങ്ങളുടെ ഊർജം ചെറുപ്പക്കാരേക്കാൾ കൂടുതലാണ്. എന്താണ് ഇതിന്റെ രഹസ്യം? ” എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് പ്രധാനമന്ത്രി മനസ്സുതുറന്നത്.


”ഒരു ദൗത്യത്തിനായി തങ്ങളുടെ ഊർജവും സമയവും വിഭവങ്ങളും പൂർണമായി വിനിയോഗിക്കുന്ന നിരവധി ആളുകളെ ലോകമെമ്പാടും നമുക്ക് കാണാനാകും. ഞാൻ മാത്രമല്ല അങ്ങനെ ചെയ്യുന്നത്. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നിരവധി പതിറ്റാണ്ടുകളായി, ജനങ്ങൾക്കിടയിൽ, താഴെത്തട്ടിൽ സജീവമായി പ്രവർത്തിച്ചയാളാണ്. ലക്ഷ്യത്തിനായി സ്വയം സമർപ്പിച്ച നിരവധി ആളുകളെ ഞാൻ കണ്ടുമുട്ടിയിട്ടുണ്ട്. അവരിൽ നിന്നാണ് ഈ കഴിവുകളെല്ലാം ഞാൻ ആർജിച്ചത്”- പ്രധാനമന്ത്രി പറഞ്ഞു.


***സഖ്യം വേണ്ട'; പഞ്ചാബിൽ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എഎപി മന്ത്രി


വരാനിരിക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ  ആം ആദ്‌മി പാർട്ടിയും (എഎപി) കോൺഗ്രസും സംസ്ഥാനത്ത് സഖ്യമുണ്ടാക്കുന്നതിനെതിരെ രംഗത്തെത്തി. പഞ്ചാബിലെ എഎപി മന്ത്രി അൻമോൽ ഗഗൻമാൻ, സംസ്ഥാനത്ത് കോൺഗ്രസുമായി സഖ്യമിത്തിനില്ലെന്നും പാർട്ടി സ്വന്തം ചിഹ്നത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും പറഞ്ഞു.


***പാർലമെന്റ് പ്രവർത്തനങ്ങളെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണ്'; സോണിയ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് പ്രഹ്ളാദ് ജോഷി


 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോണിയ ഗാന്ധി കത്തെഴുതിയതിന് പിന്നാലെയാണ് ജോഷിയുടെ പ്രതികരണം .


“എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സെപ്റ്റംബർ 18 മുതൽ പാർലമെന്റ് സമ്മേളനം വിളിച്ചിരിക്കുന്നതെന്ന്, ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാർലമെന്റിന്റെ പ്രവർത്തനത്തെ രാഷ്ട്രീയവത്കരിക്കാനും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാനും നിങ്ങൾ ശ്രമിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്” ; പ്രഹ്ളാദ് ജോഷി പറഞ്ഞു.


***ഭരണം നിലനിർ‍ത്തണം, രാജസ്ഥാൻ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; ഗെലോട്ടും സച്ചിനും ഒന്നിച്ച് വിവിധ കമ്മിറ്റികൾ


ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ഒരു പോലെ സമിതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോർ കമ്മിറ്റിയിലും കോർഡിനേഷൻ കമ്മിറ്റിയിലുമാണ് അശോക് ഗലോട്ടിനെയും, സച്ചിൻ പൈലറ്റിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഐ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്


***നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അനന്തരവന്‍ ചന്ദ്രകുമാര്‍ ബോസ് ബി.ജെ.പി വിട്ടു. 


‘നേതാജി സുഭാഷ് ചന്ദ്രബോസ് മുന്നോട്ട് വെച്ച, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയവുമായി മുന്നോട്ടു പോകാമെന്നായിരുന്നു ബി.ജെ.പിയില്‍ ചേരുമ്പോള്‍ നേതൃത്വം എനിക്ക് വാഗ്ദാനം നല്‍കിയത്. എന്നാല്‍, അത്തരത്തിലുള്ള യാതൊന്നും നടക്കുന്നില്ല. എല്ലാ സമുദായങ്ങളെയും ഭാരതീയരായി ഒന്നിപ്പിക്കുക എന്ന നേതാജിയുടെ ആശയം പ്രചരിപ്പിക്കുന്നതിനായി ആസാദ് ഹിന്ദ് മോര്‍ച്ച എന്ന സംഘടന രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.  എന്നാല്‍ എന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നോ സംസ്ഥാന ബി.ജെ.പിയില്‍ നിന്നോ ഒരു പിന്തുണയും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ ബി.ജെ.പിയില്‍ തുടരുകയെന്നത് അസാധ്യമായിരിക്കുന്നു.’ -ബി.ജെ.പി അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡക്ക് നല്‍കിയ രാജിക്കത്തില്‍ ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു.


അന്തർദേശീയം

*******************


***സൗദി കടുത്ത തീരുമാനമെടുത്തു; കൂടെ റഷ്യയും, എണ്ണവില കൂടി


എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി ഈ വര്‍ഷം ഡിസംബര്‍ വരെ നീട്ടാനാണ് തീരുമാനം. സൗദി അറേബ്യയും റഷ്യയും ഈ തീരുമാനം പ്രഖ്യാപിച്ച പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചു.


ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 90 ഡോളര്‍ പിന്നിട്ടു. വരും ദിവസങ്ങളിലും വില ഉയര്‍ന്നേക്കുമെന്നാണ് വിവരം. എണ്ണവില തുടര്‍ച്ചയായി ഉയരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്. അവശ്യവസ്തുക്കളുടെ വില വര്‍ർദ്ധനവിന് ഇത് കാരണമാകും, പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്യും.


കായികം

************


***അഞ്ച് ബാറ്റർമാർ,മൂന്ന്‌ ഓൾ റൗണ്ടർമാർ, ഒരു സ്‌പിന്നർ ; വരുമോ ലോകകിരീടം


അപ്രതീക്ഷിതമായ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനുള്ള ഇന്ത്യൻ ടീമായി. ഒക്‌ടോബർ അഞ്ചിന്‌ സ്വന്തം തട്ടകത്തിൽ നടക്കുന്ന ലോകകപ്പിന്‌ പരിചയസമ്പത്തും യുവത്വവും ഉൾപ്പെട്ട സംഘത്തെയാണ്‌ അജിത്‌ അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്‌ഷൻ സമിതി ഒരുക്കിയിരിക്കുന്നത്‌. കളിക്കാരുടെ ശാരീരികക്ഷമതയിലും സ്‌പിന്നർമാരുടെ തെരഞ്ഞെടുപ്പിലും അപ്പോഴും സംശയങ്ങൾ ഉയരുന്നുണ്ട്‌. ഏഷ്യാ കപ്പ്‌ ടീമിലുണ്ടായിരുന്ന മലയാളിതാരം സഞ്‌ജു സാംസൺ, തിലക്‌ വർമ, പ്രസിദ്ധ്‌ കൃഷ്‌ണ എന്നിവർ പുറത്തായി.


വാണിജ്യം

************


*** അമേരിക്കന്‍ ഡോളറിനെതിരെ സര്‍വകാല തകര്‍ച്ച നേരിട്ട് ഇന്ത്യന്‍ രൂപ.


 ബുധനാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ പത്ത് പൈസ ഇടിഞ്ഞ് 83.14 ആയിരുന്നു മൂല്യം. അന്തരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയര്‍ന്നതും അമേരിക്കന്‍ ഡോളര്‍ കൂടുതല്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായി പറയുന്നത്.


***വീണ്ടും വില താഴേക്ക്; സ്വർണാഭരണ വിപണിയിൽ ആശ്വാസം


ഇന്നലെയും മിനിഞ്ഞാന്നുംകൂടി 240  രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 44000 രൂപയാണ്. ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന്റെ വില 5500 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4558 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വില 103 രൂപയാണ്


*** വ്യാപാരാന്ത്യം 100.26 പോയിന്റ് (0.15%) നേട്ടവുമായി 65,880.52ലാണ് സെന്‍സെക്‌സ്. 


ഒരുവേള 19,491 വരെ താഴ്ന്ന നിഫ്റ്റി പിന്നീട് 36.15 പോയിന്റ് (0.18%) ഉയര്‍ന്ന് 19,611.05ലും വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ നാലാംദിവസമാണ് ഇന്ത്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍