സംസ്ഥാന സർക്കാരിന്റെ 2021, 2022 വർഷങ്ങളിലെ പരമോന്നത കലാപുരസ്കാരങ്ങളുടെ സമർപ്പണവും, നിള ക്യാമ്പസ്സിൽ നിർമ്മാണത്തിലിരിക്കുന്ന വള്ളത്തോൾ സ്മൃതി ഉദ്യാനത്തിന്റെ ഒന്നാം ഘട്ടം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് വള്ളത്തോൾ നഗർ ക്യാമ്പസ്സിൽ പുതിയതായി നിർമ്മിക്കുന്ന സ്റ്റാഫ് കാന്റീൻ - കഫ്ത്തീരിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണോദ്‌ഘാടനം പട്ടികജാതി പട്ടികവർഗ, പിന്നോക്ക വിഭാഗ വികസന, ദേവസ്വം, പാർലമെന്ററി കാര്യവകുപ്പ് മന്ത്രിയുമായ കെ. രാധാകൃഷ്ണൻ നിർവഹിച്ചു.
കലാമണ്ഡലം വൈസ് ചാൻസലർ പ്രൊഫ. (ഡോ). എം. വി. നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പത്മശ്രീ. ഡോ. കലാമണ്ഡലം ഗോപി, പത്മശ്രീ. കലാമണ്ഡലം ക്ഷേമാവതി, പത്മശ്രീ. പെരുവനം കുട്ടൻമാരാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ്, പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ, ഭരണസമിതി അംഗങ്ങളായ ടി. കെ. വാസു, ഡോ. എൻ. ആർ. ഗ്രാമപ്രകാശ്, കലാമണ്ഡലം പ്രഭാകരൻ, കെ. രവീന്ദ്രനാഥ്, ഡോ. പി. വേണുഗോപാലൻ, കെ. ബി. രാജാനന്ദ് തുടങ്ങിയവർ സംസാരിച്ചു. കലാമണ്ഡലം രജിസ്ട്രാർ ഡോ. പി. രാജേഷ്കുമാർ സ്വാഗതവും ഡെപ്യൂട്ടി രജിസ്ട്രാർ പി. ആർ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍