തലപ്പിള്ളി താലൂക്കിലെ മണ്ണെണ്ണ വിതരണം പുനസ്ഥാപിക്കണം.- എ.ഐ.വൈ.എഫ്


വടക്കാഞ്ചേരി :- കേരള സംസ്ഥാനത്ത് തലപ്പിള്ളി താലൂക്കിൽ മാത്രം റേഷൻ കടകൾ മുഖേനയുള്ള മണ്ണെണ്ണ വിതരണം മാസങ്ങളായി നിലച്ചിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. ചില റേഷൻ വ്യാപാരികളും ചില ഉദ്യോഗസ്ഥരും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടും നിക്ഷിപ്ത താല്പര്യങ്ങളുമാണ്  റേഷൻ കടകളിൽ മണ്ണെണ്ണ ലഭിക്കാത്തതിനു കാരണം. 


മണ്ണെണ്ണ വിതരണം തടസ്സപ്പെടുത്തി ജനങ്ങൾക്കിടയിൽ ഇടതുപക്ഷ സർക്കാരിന്റെ സൽപേരിന്  കളങ്കമുണ്ടാക്കുന്ന ഇത്തരം സ്ഥാപിത താല്പര്യക്കാർക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പ് തല അന്വേഷണം നടത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ജനങ്ങൾക്ക് അർഹതപ്പെട്ട മണ്ണെണ്ണ വിഹിതം റേഷൻ കടകളിൽ നിന്ന് ലഭിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കണമെന്നും എ ഐ വൈ എഫ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.



മണ്ണെണ്ണ വിതരണം വേഗത്തിലാക്കി പ്രശ്നങ്ങൾക്ക് പരിഹാരം  കാണണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും എഐ വൈ എഫ്. അറിയിച്ചു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍