വടക്കാഞ്ചേരി : ഈ വർഷത്തെ വി.കെ.നാരായണ ഭട്ടതിരി പുരസ്കാരം വായനയിൽ വസന്തം തീർത്ത എം.ആർ.രാമചന്ദ്രയ്യർക്ക് സമ്മാനിക്കും.
കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുടെ സ്ഥാപക പ്രമുഖരിൽ പ്രധാനിയായ വേദ പണ്ഡിതൻ വി.കെ.നാരായണ ഭട്ടതിരിയുടെ പേരിൽ വി.കെ.നാരായണഭട്ടതിരി ട്രസ്റ്റും ശ്രീ കേരളവർമ്മ പബ്ലിക്ക് ലൈബ്രറിയുംചേർന്നു നൽക്കുന്ന പുരസ്കാരം രണ്ട് പതിറ്റാണ്ടായി വ്യതസ്ത മേഖലകളിലെ പണ്ഡിതന്മാർക്കാണ് നൽകുന്നത്. ലൈബ്രറിയുടെ നവതി വർഷത്തിൽ വായന ജീവിത ലഹരിയാക്കിയ പനങ്ങാട്ടുകരയിൽ താമസിക്കുന്ന ശ്രീകൃഷ്ണവിലാസത്തിൽ . രാമചന്ദ്രയ്യർക്ക് നൽകും .
75 കാരനായ അയ്യർ ഇന്ത്യ കത്തും വിദേശത്തുമെല്ലാം പ്രവർത്തിച്ചു.കോയമ്പത്തുരിൽ ഹൈടെക് വയോജന കേന്ദ്രത്തിൽ പാചക ജോലിക്കാരനായതോടെ ബാല്യം മുതലുള്ള വായനയെ ലഹരിയാക്കി.. വീട്ടിൽ എല്ലാവരും വായിക്കും. ബ്രിട്ടീഷ് ലൈബ്രറി അംഗമാണ് നാലു ഭാഷകളിൽ വായന.പ്രതിക.ൾ ലഭ്യമല്ലാത്തവയുടെ കോപ്പി എടുത്ത് ബയൻ്റ് ചെയ്ത് സൂക്ഷിച്ച വലിയ ഗ്രന്ഥശേഖരം സ്വന്തമായിട്ടുണ്ട്. നവ മാധ്യമങ്ങളിൽ രാജ്യത്തിനകത്തും പുറത്തു മുള്ള വായനക്കാരുടെ കൂട്ടായ്മകളിൽ ഇന്നും സൗഹൃദം സജീവമാണ് വായനാനുഭവം പങ്കുവെക്കൽ.
സെപ്തംബർ 27-നു ലൈബ്രറി ഹാളിൽ നടക്കുന്ന ഭട്ടതിരി സ്മൃതിയിൽ പ്രശസ്തിപത്രവും 10001 രൂപയുമാണ്ടുന്ന പുരസ്കാരം സമ്മാനിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍