മഞ്ഞ, പിങ്ക് റേഷൻ കാർഡിന് 10 മുതൽ അപേക്ഷിക്കാം

മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. നേരത്തേ അപേക്ഷിച്ചവരിൽ അർഹരായ 11,348 പേർക്ക് കാർഡുകൾ അനുവദിച്ചതായും മന്ത്രി പറഞ്ഞു. 


അനധികൃതമായി മുൻഗണന കാർഡ് കൈവശം വച്ചവരിൽ നിന്ന് 2021 മേയ് 21 മുതൽ ഈ വർഷം ഓഗസ്റ്റ് വരെ 44,609 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. 5,21,48,697 രൂപ പിഴ ഈടാക്കി. അനർഹർ കൈവശം വച്ച മുൻഗണനാ കാർഡുകൾ കണ്ടെത്തിയ കേസിൽ 4,19,19,486 രൂപ പിഴ ഈടാക്കി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍