മുണ്ടത്തിക്കോട് എൻ. എസ് .എസ് ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര സാമൂഹ്യ ഗണിത പ്രവൃത്തി പരിചയമേളയ്ക്ക് ഇന്ന് തുടക്കം കുറിച്ചു.സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ ഗിരിജ മേള ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ അഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം മേളകൾ സഹായകമാകുമെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.
ശാസ്ത്ര മേള പ്രവർത്തനങ്ങൾ കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമാകുമെന്ന് സീനിയർ അധ്യാപിക ശ്രീമതി കെ .പി .ശ്രീലത അഭിപ്രായപ്പെട്ടു. മേളയിൽ കുട്ടികൾ മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. ഹോളോഗ്രാമിൽ തയ്യാറാക്കിയ 3 D വർണ്ണ വിസ്മയങ്ങളും ഹൈഡോളിക് ലീഫ്റ്റും കുട്ടികളെ ഏറെ ആകർഷിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍