ആറ്റൂർ ശ്രീ കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്ര പുനരുദ്ധാരണത്തിന്റെ നിർമ്മാണോദഘാടനം ബ്രഹ്മശ്രീ തോട്ടത്തിൽ മന കുട്ടൻ നമ്പൂതിരി നിർവ്വഹിച്ചു. തെക്കേമഠം ദേവസ്വം മാനേജർ ശ്രീ വടക്കുമ്പാട്ട് നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരകന്നുർ വടക്കേടം നാരായണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി രാമചന്ദ്ര ഭട്ട് എന്നിവരുടെ വിശിഷ്ട സാന്നിധ്യമുണ്ടായിരുന്നു.
ആദ്യ ഘട്ടത്തിൽ ശ്രീകോവിലിന്റെ മേൽക്കൂര,ശില്പങ്ങൾ,മറ്റു കൊത്തുപണികൾ എന്നിവ മാറ്റി സ്ഥാപിക്കുകയും ശ്രീകോവിലിന്റെ ഭിത്തി, അതിനോടനുബന്ധിച്ച ശില്പങ്ങൾ എന്നിവയുടെ അറ്റകുറ്റപണികൾ തീർത്തു മേൽക്കൂരയിൽ ചെമ്പോല മേയും . അടുത്ത 4 ഘട്ടങ്ങളിലായി ചുറ്റമ്പലം, വിളക്കുമാടം, ഉപലായങ്ങൾ,ഗോപുരങ്ങൾ,ഊട്ടുപുര,കുളങ്ങൾ എന്നുവയുടെ പുനരുദ്ധാരണപ്രവൃത്തികൾ നടക്കുo.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍