വടക്കാഞ്ചേരിമേൽപ്പാലത്തിലേക്കുള്ള ബൈപാസ് റോഡിലേക്കാണ് കഴിഞ്ഞ ദിവസം പാറക്കല്ലുകൾ അടർന്നുവീണത്. സമീപത്ത് മുറിച്ചിട്ട മരങ്ങൾ നീക്കം ചെയ്യാത്തതും അപകടം ക്ഷണിച്ചുവരുത്തുമെന്നും സ്ഥലം സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മേൽപ്പാല നിർമ്മാണ സമയത്ത് പാറകൾ തുരന്നാണ് ബൈപാസ് റോഡ് നിർമിച്ചിട്ടുള്ളത്. റോഡിൻ്റെ 300 മീറ്ററിലാണ് അപകടഭീഷണിയുയർത്തി പാറക്കെട്ടുള്ളത്. പാറക്കെട്ടിനു മുകളിലെ മരങ്ങളും, പാറകളും മഴക്കാലത്ത് റോഡിലേക്ക് വീഴുന്നത് പതിവാണ്. കഴിഞ്ഞ ദിവസം കൂറ്റൻ കല്ലുകൾ റോഡിലേക്ക് വീണെങ്കിലും വൻ അപകടം ഒഴിവായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍